Chapter Title : ദി ടൈം 4 [Fang leng]
കയറ്റി
**************-----************-----
ആരോ കയ്യിൽ പിടിത്തമിട്ടപ്പോഴായിരുന്നു അവൾ പഴയ ഓർമകളിൽ നിന്ന് പുറത്തേക്കു വന്നത്
"റിയ "
അത് സാം ആയിരുന്നു
റിയ വേഗം തന്നെ നിറഞ്ഞിരുന്ന തന്റെ കണ്ണുകൾ തുടച്ചു ശേഷം സാമിന്റെ കൈ തട്ടി മാറ്റി
"മാറി നിൽക്ക് എന്റെ അടുത്ത് വരരുത് "
ഇത്രയും പറഞ്ഞു റിയ മുന്നോട്ടേക്കു നടന്നു
"റിയാ "
സാം അവളെ വിളിച്ചെങ്കിളിലും അതൊന്നും ശ്രദ്ധിക്കാതെ അവൾ മുന്നോട്ട് തന്നെ നടന്നു
"ആ.." ദേഷ്യം കൊണ്ട് സാം സ്വയം അലറി
അല്പസമയത്തിനു ശേഷം സാം വീട്ടിൽ
"എവിടെയായിരുന്നെടാ ഇതുവരെ "
അവനടുത്തേക്കുവന്ന ചേച്ചി അവനോടായി ചോദിച്ചു പെട്ടെന്നാണ് അവൾ സാമിന്റെ മുഖത്തെ അടികൊണ്ട പാട് കണ്ടത്
"സാമേ ഇതെന്താടാ ആരാടാ നിന്നെ തല്ലിയത് "
"എന്നെ ആരും ഒന്നും ചെയ്തില്ല എന്നെ ഒന്ന് വെറുതെ വിടാമോ"
"ഒന്നുമില്ലേ ഒന്നുമില്ലാന്നിട്ടാണോ നിന്റെ കവിൾ ഇങ്ങനെ വീങ്ങിയിരിക്കുന്നത് "
എന്നാൽ സാം മറുപടിയൊന്നും നൽകാതെ റൂമിനുള്ളിൽ കയറി കതകടച്ചു
"ഇവന്റെ അഹങ്കാരം ഇത്തിരികൂടുന്നുണ്ട് എനിക്കറിയാം എന്താ ചെയ്യേണ്ടതെന്ന് "
ഇത്രയും പറഞ്ഞു ലിസി തന്റെ ഫോൺ കയ്യിലെടുത്തു
അല്പസമയത്തിനു ശേഷം സാമിന്റെ വീടിനുമുന്നിൽ
"എന്താ ചേച്ചി ഈ നേരത്ത് വരാൻ പറഞ്ഞത് ഞാൻ പഠിച്ചോണ്ടിരിക്കുകയായിരുന്നു "
ജൂണോ തന്നെ കാത്തു വീടിനു മുറ്റത്തു നിന്ന ലിസിയോടായി പറഞ്ഞു
"പഠിക്കാൻ അതും നീ ഒന്ന് പോയേടാ നീ ട്യൂഷനു വരുമ്പോൾ മാത്രമാണ് ബുക്ക് തുറക്കുന്നത് എന്നെനിക്ക് നന്നായി അറിയാം "
"ഇത് പറയാനാണോ ചേച്ചി എന്നോട് വരാൻ പറഞ്ഞത് "
"അല്ലടാ നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട് "
"എന്ത് കാര്യം "
"അത് പിന്നെ നമ്മുടെ സാമിന് എന്താടാ പറ്റിയത് "
"ഓഹ് അത് ഞാൻ അങ്ങോട്ട് ചോദിക്കേണ്ട ചോദ്യമല്ലേ അവനെന്താ പറ്റിയത് "
"അതാടാ ഞാനും ആലോചിക്കുന്നത് അവൻ ആളാകെ മാറി ഇപ്പോ പഴയ സാമേ അല്ല ചിലപ്പോഴൊക്കെ എന്നെക്കാൾ മുതിർന്ന പോലെയാ അവന്റെ സംസാരം "
"അപ്പോൾ ചേച്ചിക്കും അത് തോന്നിയല്ലേ "
"അതേടാ എനിക്കാണെങ്കിൽ അവന്റെ ഈ പെരുമാറ്റം
💬 Comments
View all comments