0%

Chapter Title : ദി ടൈം 4 [Fang leng]

Author : Kambikathakal Read All Parts 213

ആ ജൂണോയും തമ്മിൽ മുടിഞ്ഞ പ്രേമത്തിലാ എന്താ ഇപ്പൊ പ്രശ്നം "

"എടീ ഒരുംപെട്ടോളെ കുടുംബത്തിന്റെ മാനം കളയാനാണോ നിന്റെ ഉദ്ദേശം "

"എന്റെ പൊന്നമ്മേ എന്റേ പുറകേ നടന്ന് ഇങ്ങനെ സ്‌പൈ വർക്ക് നടത്താതെ മോന്റെ കാര്യം കൂടി ഒന്ന് ശ്രദ്ധിക്ക് ഇല്ലങ്കിൽ അവൻ കൈ വിട്ടുപോകും "

ഇത്രയും പറഞ്ഞു ലിസി തന്റെ റൂമിലേക്ക് പോയി

"ദൈവമേ ഇവൾ ഇതെന്തിനുള്ള പുറപ്പാടാ "

ഇതേ സമയം സാം തന്റെ റൂമിൽ അസ്വസ്ഥതനായി അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു

"അവളുടെ ഉള്ളിൽ ഇത്രയും ദുഃഖം ഉണ്ടായിരുന്നോ ഈ ഒരവസ്ഥയിലും അവളോടൊപ്പം നിൽക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ല അതുകാരണം തന്നെയാകും അവൾ... ഇല്ല ഞാൻ അവളെ ഒരിക്കലും ഒറ്റക്കാക്കില്ല എങ്ങനെയെങ്കിലും അവളുടെ മനസ്സിനെ ശാന്തമാക്കണം അവളെ പഴയ നിലയിലേക്ക് തിരിച്ചുകൊണ്ടുവരണം "

ഇത്രയും പറഞ്ഞു സാം റിയയുടെ ഡയറി കയ്യിലേക്കെടുത്തു ശേഷം അതിലേക്കു തന്നെ നോക്കിയിരുന്നു

അല്പസമയത്തിനു ശേഷം

"റിയ എന്താ ഇതുവരെയും ഒന്നും എഴുതാത്തത് അവളിപ്പോൾ ഏത് മാനസികാവസ്ഥയിലായിരിക്കും അവൾ ഇന്നും വീട്ടിൽ തനിച്ചാണെങ്കിലോ "

സാം പതിയെ തന്റെ റൂമിൽ ഇട്ടിരുന്ന കലണ്ടറിലേക്കു നോക്കി

"ഇല്ല എനിക്കിനി തീരെ സമയമില്ല 3 ദിവസം ഇനി മൂന്നു ദിവസം കൂടി മാത്രം ചിലപ്പോൾ അതിനു മുൻപ് തന്നെ എനിക്കവളെ നഷ്ടപ്പെട്ടേക്കാം ഇല്ല അവളെ രക്ഷിക്കാൻ എനിക്കു ലഭിച്ച ഈ അവസരം ഞാൻ ഒരിക്കലും പാഴാക്കില്ല "

ഇത്രയും പറഞ്ഞു സാം ഡയറി പതിയെ കിടക്കയിലേക്കിട്ടു പെട്ടെന്നാണ് അതിൽ അക്ഷരങ്ങൾ തെളിയാൻ തുടങ്ങിയത്

"വേദനയേറിയ ഒരു ദിവസം കൂടി കടന്നു പോയിരിക്കുന്നു ആരും എന്നെ മനസ്സിലാക്കുന്നില്ല അരുണിനും അമ്മുവിന്റെ അമ്മയ്ക്കും എല്ലാവർക്കും എന്നോട് വെറുപ്പാണ് അവരുടെ എല്ലാ സന്തോഷവും അപഹരിച്ചവളാണ് ഞാൻ അന്ന് ഞാൻ ആ കാർ എടുത്തില്ലായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു എന്റെ നീതു അവളുടെ ജീവനറ്റ ശരീരം ഇപ്പോഴും എന്റെ കൺമുന്നിലുണ്ട് എന്തിനായിരുന്നു ആ അപകടത്തിൽ നിന്ന് ഞാൻ മാത്രം രക്ഷപ്പെട്ടത് അന്ന് മരിച്ചിരുന്നെങ്കിൽ എനിക്കിത്രയും വിഷമിക്കേണ്ടിവരുമായിരുന്നില്ല കൂടാതെ ഇന്ന് സാമും എല്ലാം അറിഞ്ഞു അവൻ ഇതൊന്നുമറിയരുത് എന്ന് ഞാൻ

💬 Comments

View all comments