0%

Chapter Title : ദി ടൈം 4 [Fang leng]

Author : Kambikathakal Read All Parts 221

എനിക്ക് പോകണം "

ഇത്രയും പറഞ്ഞു സാം ബാത്ത് റൂമിലേക്കു പോകുവാനായി ഒരുങ്ങി

"സാമേ ഏതാടാ ആ പെണ്ണ് ആരാടാ ഈ റിയ "

"എനിക്കറിയില്ല ചേച്ചി മാറിനിൽക്ക് "

"പക്ഷെ എനിക്കറിയാം ജൂണോ എന്നോട് എല്ലാം പറഞ്ഞു അവളുമായുള്ള കൂട്ടുകെട്ട് മര്യാദക്ക് അവസാനിപ്പിച്ചോ ക്ലാസ്സിൽ നടന്ന എല്ലാ കാര്യവും ഞാൻ അറിഞ്ഞു അവൾ നല്ല പെണ്ണല്ല സാമേ "

"മാറി നിക്കെടി കോപ്പേ അവളെപറ്റി നിനക്കെന്തറിയാം എന്തറിയാമെന്ന് നിന്നെ പോലുള്ളവർ കാരണമാ അവൾ ഈ അവസ്ഥയിലായത് ആരെങ്കിലും അവളെയൊന്നു മനസ്സിലാക്കിയിരുന്നെങ്കിൽ ഒന്ന് കൂടെ നിന്നെങ്കിൽ അവൾ ഒരിക്കലും ഇങ്ങനെയാകില്ലായിരുന്നു "

ഇത്രയും പറഞ്ഞു ലിസിയെ തള്ളിമാറ്റിയ ശേഷം സാം മുന്നോട്ട് നടന്നു

അല്പസമയത്തിനുള്ളിൽ തന്നെ സാം വീട്ടിൽ നിന്ന് പുറത്തേക്കെത്തി ശേഷം മുന്നോട്ടേക്കു നടന്നു

"ആദ്യം റിയയുടെ വീട്ടിലേക്കു പോകാം അവൾക്കൊന്നുമില്ലെന്ന് ആദ്യം ഉറപ്പു വരുത്തണം "

അല്പനേരത്തിനു ശേഷം സാം റിയയുടെ വീടിനു മുൻപിലെത്തി

"ഗേറ്റ് പൂട്ടിയിരിക്കുകയാണല്ലോ അപ്പോൾ അവൾ സ്കൂളിലേക്കുപോയി കാണും "

ഇത്രയും പറഞ്ഞു സാം തന്റെ വാച്ചിലേക്കു നോക്കി

"ഹോ സമയം പോയല്ലോ "

ഇത്രയും പറഞ്ഞു സാം വേഗത്തിൽ മുന്നോട്ടോടി

*******************************

എന്താ സാം ഇത് ഇത്രയും ലേറ്റായാണോ ക്ലാസ്സിലേക്കുവരുന്നത് ക്ലാസ്സിലേക്ക് വൈകിയെത്തിയ സാമിനോടായി സാർ ചോദിച്ചു

എന്നാൽ സാം അപ്പോഴും ഒഴിഞ്ഞു കിടക്കുന്ന റിയയുടെ സീറ്റ്‌ നോക്കി നിൽക്കുകയായിരുന്നു

"(അവൾ സ്കൂളിലെത്തിയില്ലേ )"

"എന്താ സാം ഒന്നും പറയാനില്ലേ "

സാർ വീണ്ടും സാമിനോടായി ചോദിച്ചു

"സാർ അത് "

ശെരി കയറി ഇരിക്ക് ഇനി വൈകിവന്നാൽ ക്ലാസ്സിൽ കയറാം എന്ന് കരുതണ്ട

ഇതുകേട്ട സാം പതിയെ തന്റെ ബെഞ്ചിലേക്ക് വന്നിരുന്നു ശേഷം ഒന്നുകൂടി റിയയുടെ സീറ്റിലേക്കു നോക്കി

ആ ക്ലസ്സ് വളരെ വേഗം കടന്നുപോയി സാമിന്റെ മനസ്സ് വളരെയേറെ അസ്വസ്ഥമായിരുന്നു

"അവളിതെവിടെ പോയതായിരിക്കും ഇനിയും ഇവിടെ തന്നെയിരുന്നാൽ ശെരിയാകില്ല അവൾ എവിടെയാണെങ്കിലും കണ്ടെത്തിയേ പറ്റു "

"എന്താ അളിയാ ഈ ചിന്തിക്കുന്നേ "

പെട്ടെന്നാണ് ജൂണോ സാമിന്റെ അടുത്തേക്ക് വന്നിരുന്നത്

"ജൂണോ നീ റിയയെ കണ്ടോ "

💬 Comments

View all comments