Chapter Title : ദി ടൈം 4 [Fang leng]
"ഞാൻ ഒന്നും കണ്ടില്ല അല്ലെങ്കിൽ തന്നെ അവളെ നോക്കലാണോ എന്റെ പണി "
"ശെരി ഞാൻ ഇറങ്ങുവാ "
ഇത്രയും പറഞ്ഞു സാം ബാഗ് കയ്യിലെടുത്തു "
"പോകുന്നെന്നോ എങ്ങോട്ട് "
"അറിയില്ല എങ്ങനെയും റിയയെ കണ്ടെത്തണം "
"ഹോ വീണ്ടും റിയ നിനക്കെന്താടാ അവള് വന്നോളും അവളെ കണ്ടെത്താൻ നീ ആരാ നിന്നെ നന്നായി ശ്രദ്ധിക്കാനാ ലിസി ചേച്ചി എന്നോട് പറഞ്ഞിരിക്കുന്നത് അതുകൊണ്ട് നീ അവളുടെ കാര്യമൊക്കെ മറന്നിട്ട് ആ പഴയ സാം ആയിക്കെ "
എന്നാൽ സാം ജൂണോ പറഞ്ഞതു ശ്രദ്ധിക്കാതെ വീണ്ടും മുന്നോട്ടേക്കു നടന്നു
"ടാ അടുത്തത് കെമിസ്ട്രി ലാബാ ഇന്ന് അസൈൻമെന്റ് വെക്കണ്ടേ "
ജൂണോ സാമിനോടായി വിളിച്ചു പറഞ്ഞു ഇത് കേട്ട സാം വേഗം തന്നെ ജൂണോയുടെ അടുത്തേക്ക് എത്തി
"നീ ഇപ്പോൾ എന്താ പറഞ്ഞത് "
"നിനക്കെന്താ ചെവികേൾക്കില്ലേ ഇന്ന് ലാബ് ഉണ്ടെന്ന് അസൈൻമെന്റ് വെക്കാനുള്ളതല്ലേ നീ അതും മറന്നോ "
"(അതെ ഇന്നായിരുന്നു ആ ദിവസം ഞാൻ മരിക്കാൻ ഉറപ്പിച്ച ദിവസം റിയ ആദ്യമായി എന്നോട് സംസാരിച്ച ദിവസം ഞാൻ മരിക്കാനായി കെട്ടിടത്തിനുമുകളിലേക്കു ചെന്നപ്പോൾ അവൾ അവിടെ ഉണ്ടായിരുന്നു അവളായിരുന്നു അന്നെന്നെ തടഞ്ഞത് ഒരുപക്ഷെ അവളും അന്നവിടെ വന്നത്... ഇല്ല..")
സാം വേഗം തന്നെ ജൂണോയെ തള്ളിമാറ്റി മുന്നോട്ടേക്കോടി
"എങ്ങോട്ടേക്കാടാ കോപ്പേ ഓടുന്നേ ഞാനും വരുന്നു "
ഇത്രയും പറഞ്ഞു ജൂണോ സാമിന്റെ പുറകേ ഓടി എന്നാൽ പെട്ടെന്നായിരുന്നു രാഹുലും കൂട്ടുകാരും ജൂണോയുടെ മുന്നിൽ വന്നു നിന്നത്
"എങ്ങോട്ടാ ജൂണോ കൂട്ടാ ഇത്ര ദൃതിയിൽ "
രാഹുൽ ജൂണോയോടായി ചോദിച്ചു
"അത് പിന്നെ.."
"നീ ഇങ്ങു വന്നേ ഞാൻ ചോദിക്കട്ടെ"
ഇത്രയും പറഞ്ഞ് രാഹുലും കൂട്ടുകാരും ജൂണോയെ ക്ലാസ്സിലേക്കു പിടിച്ചു കയറ്റി ഇതേ സമയം പടിക്കെട്ടുകളിലൂടെ മുകളിലേക്കോടുകയായിരുന്നു സാം അവൻ വേഗം തന്നെ ടെറസിനുമുകളിലേക്കെത്തി അവിടെ അവൻ കണ്ടത് കൈവരിയുടെ മുകളിൽ കയറി നിന്ന് താഴേക്കു നോക്കുന്ന റിയയെയാണ്
"റിയാ.."
അവൻ ഉറക്കെ വിളിച്ചു
അത് കേട്ട റിയ പെട്ടെന്ന് തന്നെ തിരിഞ്ഞു നോക്കി
"സാം നീ എന്താ
💬 Comments
View all comments