Chapter Title : ദി ടൈം 4 [Fang leng]
ഇവിടെ "
"റിയാ നീ എന്താ കാണിക്കുന്നെ താഴെയിറങ്ങ് അവിടെ നിൽക്കുന്നത് അപകടമാണ് "
"നീ നിന്റെ കാര്യം നോക്ക് സാമേ ഞാൻ എവിടെ പോയാലും എന്തിനാണ് ഇങ്ങനെ പുറകേ വരുന്നത് "
"റിയാ നീ ആദ്യം താഴെ ഇറങ്ങ് എന്നിട്ടെന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ "
"നീ പറയുന്നത് കേൾക്കാൻ നീ എന്റെ ആരാടാ.. പോകാൻ നോക്ക് സാമേ എനിക്ക് കുറച്ചു നേരം ഒറ്റക്ക് നിൽക്കണം "
"നിന്നെ അങ്ങനെ ഒറ്റക്ക് വിട്ടിട്ടുപോകാൻ എനിക്കു പറ്റില്ല എനിക്കറിയാം നീ എന്തിനാ ഇവിടെ നിൽക്കുന്നതെന്ന് എന്റെ കൂടെ വാ റിയാ വേണ്ടാത്തതൊന്നും ചിന്തിക്കാൻ നിൽക്കരുത് "
"എനിക്ക് വേണ്ടതും വേണ്ടാത്തതും തീരുമാനിക്കാൻ നീ ആരാ നിന്റെ ഊഹം ശെരിയാ ഞാൻ ചാകാൻ തന്നെയാ ഇങ്ങോട്ടേക്കു വന്നത് നിന്റെ മുന്നിൽവെച്ച് അത് വേണ്ടാ എന്നാണ് കരുതിയത് എന്നാൽ നിനക്ക് പോകാൻ ഉദ്ദേശമില്ലല്ലോ ശെരി ഞാൻ ചാകുന്നത് കൺകുളിർക്കെ കണ്ടോ "
ഇത്രയും പറഞ്ഞു റിയ ചാടാനായി തയ്യാറെടുത്തു അടുത്ത നിമിഷം സാമും കൈവരിയിലേക്കു ചാടി കയറി
"ചാടിക്കോ റിയാ നീ ചാടിയാൽ നിന്റെ പുറകേ ഞാനും വരും "
"നിനക്കെന്താ വട്ടാണോ താഴെ ഇറങ്ങ് സാമേ "
"പറ്റില്ല.. ഞാൻ കാര്യമായി തന്നെ പറഞ്ഞതാണ് നീ ചാടിയാൽ ഉറപ്പായും ഞാനും കൂടെ ചാടും "
"നാശം.. " ഇത്രയും പറഞ്ഞു റിയ പതിയെ താഴേക്കിറങ്ങി ഇതുകണ്ട സാമും പതിയെ താഴേക്കിറങ്ങിയ ശേഷം റിയയുടെ അടുത്തേക്കെത്തി
"എന്താടി നിന്റെ ഉദ്ദേശം നീ ആരാന്നാ നിന്റെ വിചാരം കൊച്ചു പെണ്ണല്ലേന്ന് കരുതിയപ്പോൾ തലയിൽ കയറിനിരങ്ങുന്നോ "
റിയയുടെ അടുത്തേക്കെത്തിയ സാം സർവ്വനിയന്ത്രണവും വിട്ട് റിയയോട് സംസാരിക്കാൻ തുടങ്ങി
"ടാ നീ "
"വാ അടക്കടി ഇല്ലെങ്കിൽ ഈ സാം ആരാണെന്നു നീ അറിയും "
സാമിന്റെ ദേഷ്യം കണ്ട റിയ ഒന്നും മിണ്ടാനാകാതെ അവനുമുൻപിൽ നിന്നും
"നീ വലിയ മറ്റളാണെന്നാണോടി നിന്റെ വിചാരം സത്യത്തിൽ നീ ഒന്നുമല്ല നീ വരുമൊരു പേടിതൊണ്ടിയാ വേറും പേടിത്തൊണ്ടി "
"സാമേ.. "
റിയയുടെ ശബ്ദം ഉയർന്നു
💬 Comments
View all comments