0%

Chapter Title : ദി ടൈം 4 [Fang leng]

Author : Kambikathakal Read All Parts 226

"എന്താ നിനക്കിഷ്‌ടപ്പെട്ടില്ലേ എന്നാൽ സത്യം അതാണ് നീ ഒരു ഭൂലോകതോൽവിയാണ്‌ എല്ലാത്തിൽ നിന്നും ഒളിച്ചോടാൻ ശ്രമിക്കുന്ന ഒരു ഭീരു "

ഇത് കേട്ട റിയയുടെ കണ്ണുകൾ പതിയെ നിറഞ്ഞു

"എന്തിനാടി കരയുന്നേ നിന്റെ ആരെങ്കിലും ചത്തോ "

"മതിയാക്ക് ശെരിയാ ഞാൻ ഒരു ഭീരുവാ ഒന്നിനും കൊള്ളാത്തവൾ കൂട്ടുകാരെ കുലക്ക്കൊടുത്തവൾ അങ്ങനെയുള്ള എന്നെ എന്തിനാടാ രക്ഷിക്കാൻ ശ്രമിക്കുന്നത് "

"എനിക്കിഷ്‌ടമുണ്ടായിട്ട് എനിക്ക് നിന്നെ അങ്ങനെ മരിക്കാൻ വിടാൻ പറ്റില്ല പിന്നെ നീ പറഞ്ഞില്ലേ നീ കൂട്ടുകാരെ കുലക്കുകൊടുത്തുവെന്ന് അത് നീ അറിഞ്ഞുകൊണ്ട് ചെയ്തതാണോ അല്ല അതൊരപകടമായിരുന്നു ഇനിയിപ്പോൾ നിന്റെ ഭാഗത്ത്‌ എന്തെങ്കിലും തെറ്റുണ്ടായിരുന്നു എന്നുതന്നെകരുതുക ഇത്രയും നാൾ നീ അനുഭവിച്ച വേദയില്ലേ അതു തന്നെയാണ്‌ നിനക്കുള്ള ശിക്ഷ ഇനി എല്ലാം മറന്നു നീ ജീവിക്കണം ഇത് ഞാൻ അല്ല നിന്റെ കൂട്ടുകാർ തന്നെ പറയുന്നതാണ് പിന്നെ അമ്മു അവൾ ഉറപ്പായും എഴുനേൽക്കും അപ്പോൾ നീ അവളുടെ അടുത്തു വേണ്ടേ അവൾ ഉണരുമ്പോൾ നീ ഇല്ലെങ്കിൽ അവൾക്കത് സഹിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ ഇതൊന്നും ചിന്തിക്കാതെ ജീവിതം അവസാനിപ്പിക്കാൻ മാത്രം പൊട്ടിയാണോ റിയേ നീ "

സാമിന്റെ വാക്കുകൾ കേട്ട റിയ കരഞ്ഞുകൊണ്ട് സാമിനെ കെട്ടിപിടിച്ചു

"സാം..."

റിയക്ക് അവളുടെ വാക്കുകൾ മുഴുപ്പിക്കാൻ കഴിഞ്ഞില്ല അവൾ പൊട്ടികരയാൻ തുടങ്ങി സാം അവളെ കൂടുതൽ മുറുക്കി തന്നോട് ചേർത്തു നിർത്തി

"ടാ ദുഷ്‌ടാ "..

പെട്ടെന്നുള്ള ആ വിളികേട്ട റിയ സാമിൽ നിന്ന് അകന്നുമാറി ശേഷം ഇരുവരും മുന്നിലേക്കു നോക്കി അവിടെ അവർ കണ്ടത് ഒരു അണ്ടർവെയർ മാത്രം ഇട്ടുകൊണ്ട് നിൽക്കുന്ന ജൂണോയെയാണ്

"ടാ ജൂണോ നിന്റെ പാന്റ് എവിടെ "

സാം ജൂണോയോടായി ചോദിച്ചു

"പാന്റും പോയി മാനവും പോയി എല്ലാം അവമ്മാര് ഊരിയെടുത്തു "

"ആര് ഊരിയെടുത്തു "

"വേറേ ആര് ആ രാഹുലും അവന്റെ കൂട്ടുകാരും നിന്നെ പറ്റിചോദിച്ചാ അവമ്മാർ എന്നെ എടുത്തിട്ടു പൂശിയത് നിനക്കിതൊന്നും അറിയണ്ടല്ലോ നീ ഇവിടെ പ്രേമസല്ലാപത്തിലല്ലേ എനിക്ക് ഇനി ജീവിക്കണ്ട എന്റെ മാനം പോയി ഞാൻ ചാകാൻ പോകുവാ നിങ്ങൾ കെട്ടിപിടിക്കേ മുത്തം

💬 Comments

View all comments