0%

Chapter Title : ദി ടൈം 4 [Fang leng]

Author : Kambikathakal Read All Parts 229

വെക്കേ എന്ത് വേണമെങ്കിലും ചെയ്തോ ഇനി ഈ ജൂണോയെ ആരും നോക്കണ്ട "

ഇത്രയും പറഞ്ഞു ജൂണോ പതിയെ മുന്നോട്ടേക്കു നടന്നു ശേഷം പതിയെ നിന്ന ശേഷം സാമിനോട്‌ വീണ്ടും സംസാരിക്കാൻ തുടങ്ങി

"നീ എന്താടാ എന്നെ തടയാത്തത് "

ജൂണോ പരിഭവത്തിൽ സാമിനോട് ചോദിച്ചു

"നിനക്ക് മരിക്കാനുള്ള ധൈര്യമൊന്നുമില്ലെന്ന് എനിക്ക് പിന്നെ അറിയില്ലേ നീ ഇങ്ങു വന്നേ "

സാം ചിരിച്ചുക്കൊണ്ട് ജൂണോയെ വിളിച്ചു

"പോടാ പട്ടി ഞാൻ ചാവും "

"ജൂണോ നീ വാ നമ്മുക്ക് പ്രതികാരം ചെയ്യാം "

സാം ജൂണോയോടായി പറഞ്ഞു

"പ്രതികാരമോ "

"അതെ എന്റെ ഒരേ ഒരളിയനെ തൊട്ടാവമ്മാരെ ഞാൻ വെറുതെ വിടുമെന്ന് നീ കരുതുന്നുണ്ടോ അവമ്മാർ എവിടെയുണ്ടെടാ"

"അളിയാ നീ സീരിയസാണോ "

"അതെ നീ അവമ്മാർ എവിടെയെന്ന് പറ "

"അവമ്മാർ ആ ഗ്രൗണ്ടിൽ കാണും "

"ഉം ശെരി നീ വാ റിയേ നീയും "

"ഞാനോ ഞാൻ എന്തിനാ "

"നീയും വേണം "

ഇത്രയും പറഞ്ഞു റിയയുടെ കയ്യിൽ പിടിച്ചുകൊണ്ട് സാം മുന്നോട്ടേക്കു നടന്നു

അല്പസമയത്തിനു ശേഷം അവർ മൂന്നുപേരും ഗ്രൗണ്ടിനുമുൻപിൽ

"ടാ ദോ നിക്കുന്നു ആ നായിന്റെ മക്കള് "

ജൂണോ സാമിനോടായി പറഞ്ഞു

"ശെരി നിങ്ങളിവിടെ നിൽക്ക് ഞാൻ ഇപ്പോൾ വരാം "

സാം റിയയോടും ജൂണോയോടും പറഞ്ഞു

"വേണ്ട ഞങ്ങളും കൂടി വരാം "

റിയ വേഗം തന്നെ സാമിനോടൊപ്പം പോകാനായി ഒരുങ്ങി

"ഞങ്ങളോ എനിക്കിനി ഇടികൊള്ളാൻ വയ്യ വേണമെങ്കിൽ നീ പൊക്കോ "

ജൂണോ റിയയോടായി പറഞ്ഞു

"ആരും വരണ്ടാ എന്താ ചെയ്യേണ്ടത് എന്നെനിക്കറിയാം "

"നീ എന്താ ചെയ്യാൻ പോകുന്നത് "

വെയിറ്റ് ആൻഡ് സീ "

ഇത്രയും പറഞ്ഞു സാം രാഹുലിനെ ലക്ഷ്യമാക്കി നടന്നു

ഇതേ സമയം രാഹുൽ കൂട്ടുകാർക്കൊപ്പം

"ടാ ആ സാം വരുന്നുണ്ട് ജൂണോയെ തല്ലിയത് ചോദിക്കാനാണെന്നാ തോന്നുന്നത് "

രാഹുലിനോടായി ഒരു കൂട്ടുകാരൻ പറഞ്ഞു

"വരട്ടെ ഇന്ന് അവന് എല്ലാത്തിനും ചേർത്ത് ഞാൻ കൊടുക്കുന്നുണ്ട് "

ഇത്രയും പറഞ്ഞു രാഹുൽ

💬 Comments

View all comments