Chapter Title : ദി ടൈം 4 [Fang leng]
അവിടെ തന്നെ നിന്നു അല്പസമയത്തിനുള്ളിൽ തന്നെ സാം അവിടേക്ക് എത്തി
"എന്തടാ സോഡാകുപ്പി ഒരു ഗൗരവം "
രാഹുൽ സാമിനോടായി ചോദിച്ചു "
"അത് പിന്നെ നിങ്ങൾ ജൂണോയെ എന്തിനാ തല്ലിയത് "
"ഓഹ് അത് ചോദിക്കാനാണോ നീവന്നത് "
"അല്ല.. മാപ്പ് പറയാനാ "
"മാപ്പൊ "
"അതെ ഞാൻ നിന്റെ ശക്തി മനസ്സിലാക്കാതെ നിന്നോട് മോശമായി പെരുമാറി എന്നോട് ക്ഷമിക്കണം ജൂണോയോടും ക്ഷമിക്കണം "
"ഹ ഹ ഹ കിട്ടേണ്ടത് കിട്ടിയപ്പോൾ നിനക്ക് വെളിവ് വന്നല്ലേ പറ്റില്ല നിനക്ക് ഒരു മാപ്പുമില്ല "
"അങ്ങനെ പറയരുത് ഞാൻ വേണമെങ്കിൽ കാലുപിടിക്കാം "
"ഹോ കാല് പിടിക്കുമോ എങ്കിൽ കാണട്ടെ വേഗം കാലു പിടിക്ക് "
രാഹുൽ സാമിനോടായി പറഞ്ഞു ഇതുകേട്ടസാം പതിയെ കുനിഞ്ഞു രാഹുലിന്റെ കാലിൽ തൊട്ടു
"എനിക്കപ്പഴേ തോന്നി എന്തൊക്കെ ആയിരുന്നു "
ഇതൊക്കെ കണ്ടുനിന്ന ജൂണോ റിയയോടായി പറഞ്ഞു
എന്നാൽ അടുത്ത നിമിഷം രാഹുലിന്റെ പാന്റ് താഴേക്കു വലിചൂരിയ ശേഷം സാം മുന്നോട്ടേക്കോടി
അവിടെ കൂടി നിന്ന കുട്ടികൾ എല്ലാം തന്നെ ഈ കാഴ്ച്ചകണ്ട് ചിരിക്കാൻ തുടങ്ങി സാം വേഗം തന്നെ ഓടി റിയയുടേയും ജൂണോയുടേയും അടുത്തേക്കെത്തി
"നിനക്കെന്താടാ വട്ടോ "
ജൂണോ സാമിനോടായി ചോദിച്ചു എന്നാൽ സാം വേഗം തന്നെ റിയയുടെ കയ്യും പിടിച്ചു മുന്നോട്ടേക്കോടി
***************----************-------******
അല്പദൂരം ചെന്നശേഷം സാം പതിയെ റിയയുടെ കയ്യിലെ പിടിവിട്ടു ശേഷം പതിയെ കിതക്കാൻ തുടങ്ങി അപ്പൊഴേക്കും റിയ പതിയെ ചിരിക്കാൻ തുടങ്ങിയിരുന്നു
"എന്തിനാ ചിരിക്കുന്നേ "
സാം റിയയോടായി ചോദിച്ചു
"അല്ല നീയിപ്പോൾ എന്താ അവിടെ കാണിച്ചത് " റിയ ചിരിഅടക്കിക്കൊണ്ട് ചോദിച്ചു
"അതൊ അതെന്റെ ഒരു തലതെറിച്ച ഫ്രണ്ട് എനിക്ക് പറഞ്ഞു തന്ന ബുദ്ധിയാ എന്താ കൊള്ളാമോ "
"ഉം കൊള്ളാം അവമ്മാർ നാളെ എടുത്തിട്ടു കുടയുമ്പോഴും ആ ഫ്രണ്ട് കൂടെ തന്നെ ഉണ്ടായാൽ മതിയായിരുന്നു "
"കുടയാനോ ഈ എന്നെയോ ഉം നടന്നത് തന്നെ അല്ല നിന്റെ വിഷമമൊക്കെ മാറിയോ "
"താങ്ക്സ് സാം നീ വന്നില്ലായിരുന്നെങ്കിൽ ഞാൻ.. ഞാൻ
💬 Comments
View all comments