Chapter Title : ദി ടൈം 4 [Fang leng]
അമ്മുവിനെ കുറിച്ച് ആ സമയത്ത് ചിന്തിച്ചുപോലുമില്ല നീ പറഞ്ഞപ്പോഴാ ഞാൻ എന്ത് വലിയ തെറ്റാ ചെയ്യാൻ പോയത് എന്നെനിക്ക് മനസ്സിലായത് "
"നന്ദിയൊക്കെ എന്തിനാ ഇതെന്റെ കടമയല്ലേ ഞാൻ നിന്റെ കാമുകൻ ആയിപോയില്ലേ "
"കാമുകനോ എപ്പോൾ മുതൽ "
"ഹയ് ഇത്രയൊക്കെ കാമുകൻ അല്ലതെ മറ്റാര് നിനക്ക് വേണ്ടി ചെയ്തു തരും "
"അതിന് ഞാൻ നിന്നെ കാമുകനായി അംഗീകരിച്ചിട്ടില്ലല്ലോ "
"ഇല്ലെങ്കിൽ ഇപ്പോൾ അംഗീകരിച്ചേക്ക് ആ പ്രശ്നം അങ്ങ് തീരുമല്ലോ "
"ഉം.. അംഗീകരിക്കണമെന്നുണ്ട് പക്ഷെ ബിൽഡിങ്ങിന്റെ മുകളിൽ വെച്ച് നീ പെരുമാറിയ രീതിയൊക്കെ വെച്ച് നോക്കുമ്പോൾ "
"അയ്യേ അതൊക്കെ എന്റെ ഓരോ നമ്പറുകൾ അല്ലേ നിന്നെ വിരട്ടാൻ എന്താ പേടിച്ചു പോയോ "
അത് കേട്ട റിയ പതിയെ ചിരിച്ചു
"പിന്നെ റിയാ നാളെ നമുക്ക് ഒന്ന് പുറത്തു പോയാലോ "
"പുറത്തോ "
"അതെ നിനക്കുവേണ്ടി ഞാൻ നാളെ ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ട് "
"സർപ്രൈസോ "
"അതെ അപ്പോൾ നാളെ രാവിലെ റെഡിയായി നിന്നോ ഞാൻ വന്ന് വിളിച്ചോളാം "
"ഉം ശെരി "
പെട്ടെന്ന് തന്നെ റിയ സാമിനു പുറകിൽ എന്തിനെയോ ശ്രദ്ധിക്കാൻ തുടങ്ങിയത്
"എന്താ റിയാ എന്താ ഈ നോക്കുന്നത് "
"സാം അവിടെ മരത്തിനു പുറകിൽ ആരോ "
റിയ സാമിനടുത്തായി നിന്ന മരത്തിനെ ചൂണ്ടി പറഞ്ഞു
"ആരാടാ അവിടെ "സാം അങ്ങോട്ട് നോക്കി വിളിച്ചു ചോദിച്ചു പെട്ടെന്ന് തന്നെ മരത്തിനു പുറകിൽ മറഞ്ഞു നിന്നിരുന്ന ജൂണോ പുറത്തേക്കു വന്നു
"നീയോ "
"അതെ അളിയാ ഞാൻ നിന്നോട് നന്ദിപറയാൻ വന്നതാ എനിക്കു വേണ്ടി നീ അവനിട്ടു നല്ല പണി കൊടുത്തില്ലേ "
"ആണോ നീ ഇങ്ങ് വന്നേ ജൂണോ "
സാം പതിയെ ജൂണോയെ വിളിച്ചു
"എന്തടാ അളിയാ "
ജൂണോ പതിയെ സാമിന്റെ അടുത്തേക്കെത്തി
"ജൂണോ ഞങ്ങളിപ്പോൾ പറഞ്ഞതു വല്ലതും നീ കേട്ടോ "
"ഹേയ് ഇല്ല ഞാൻ ഇപ്പോ വന്നതേ ഉള്ളു "
അടുത്ത നിമിഷം സാം ജൂണോയുടെ തലക്കിട്ട് ഒന്ന്
💬 Comments
View all comments