Chapter Title : ദി ടൈം 4 [Fang leng]
കൊടുത്തു
"ആ എന്തിനാടാ എന്നെ തല്ലിയത് "
"ഇത് ഞാൻ നിനക്ക് നേരത്തേ തരാൻ വേണ്ടി വെച്ചിരുന്നതാ നീ എനിക്കെതിരെ സ്‌പൈ വർക്ക് നടത്തുമല്ലേ "
"സ്‌പൈ വർക്കോ ഞാനോ "
"അയ്യോ ഒന്നുമറിയാത്ത പാവം സ്കൂളിലെ കാര്യങ്ങളൊക്കെ ചേച്ചിയോട് വിളമ്പുന്നത് നീയല്ലേടാ ഇനി എങ്ങാൻ എന്നെ പറ്റിയോ ഇവളെ പറ്റിയോ ചേച്ചിയോട് എന്തെങ്കിലും പറഞ്ഞൂന്ന് ഞാൻ അറിഞ്ഞാൽ ചേച്ചിയെ നിനക്ക് കെട്ടിച്ചു തരുന്ന കാര്യം എനിക്ക് ഒന്നുകൂടി ആലോചിക്കേണ്ടി വരും മനസ്സിലായോടാ "
"ചേച്ചിയെ കെട്ടിച്ചു തരാനോ നിനക്കെന്താടാ "
"നീ പോയേ.. റിയാ വാ നമുക്ക് ക്ലാസ്സിൽ കയറാം "
"അവിടെ അവമ്മാർ കാണില്ലേ "
"നാണക്കേടുകാരണം ആ രാഹുൽ ഇനി രണ്ടു ദിവസം ക്ലാസ്സിൽ കയറുമെന്ന് എനിക്കു തോന്നുന്നില്ല നീ വന്നേ "
ഇത്രയും പറഞ്ഞു സാം റിയമായി മുന്നോട്ടേക്കു നടന്നു
അന്നേ ദിവസം വൈകുന്നേരം ജൂണോ സാമിന്റെ വീട്ടിൽ
"എന്താ ജൂണോ ഈ നേരത്ത് ഇങ്ങോട്ട് "
വീട്ടിലേക്കെത്തിയ ജൂണോയോടായി സാമിന്റെ അമ്മ ചോദിച്ചു
"ഇതെന്ത് ചോദ്യമാ ആന്റി ഞാൻ ക്ലാസ്സിനു വന്നതല്ലേ ചേച്ചി എവിടെ "
"(അവന്റെ ഒരു ചേച്ചി ) ജൂണോ അവളിനി പഠിപ്പിക്കുന്നൊന്നുമില്ല അവൾക്ക് വയ്യെന്നാ പറയുന്നത് "
"അയ്യോ അതെന്താ ചേച്ചി എന്നോട് ഒന്നും പറഞ്ഞില്ലല്ലോ ചേച്ചി എവിടെ ഞാൻ ഒന്ന് ചോദിക്കട്ടെ "
"എന്ത് ചോദിക്കാൻ അവൾക്ക് വയ്യ അത്ര തന്നെ നീ പോയിട്ട് സാം ഉള്ളപ്പോൾ വാ "
"അപ്പോൾ സാം ഇതുവരെ വന്നില്ലേ "
"എന്താടാ വരാൻ താമസ്സിച്ചത് നേരമിതെത്രയായി "
പെട്ടെന്നാണ് ലിസി അങ്ങോട്ടേക്കെത്തിയത്
"ലിസി ചേച്ചി ചേച്ചി എന്നെ ഇനി പഠിപ്പിക്കില്ല എന്നു പറഞ്ഞോ "
"നിനക്കെന്താടാ ജൂണോ ഞാൻ ഇത്ര നേരം നിന്നെ കാത്തിരിക്കുകയായിരുന്നു ഇന്ന് പുതിയ പൊർഷൻ പഠിക്കേണ്ടതല്ലേ "
"അമ്മോ ഇപ്പഴാ സമാധാനമായാത് ഈ ആന്റി മനുഷ്യനെ പേടിപ്പിച്ചുകളഞ്ഞു എന്താ ആന്റി ഇത് സാമിനെ പോലെ ആന്റിയും എന്നെ പറ്റിക്കാൻ തുടങ്ങിയോ "
"എടി ലിസി നിനക്കിവിടെ കുറേ പണിയുള്ള തല്ലേ അതിനിടയിൽ എങ്ങനെയാ ഇവനെ
💬 Comments
View all comments