Chapter Title : ദി ടൈം 5 [Fang leng] [Climax]
നന്ദി പറയേണ്ടത് സത്യത്തിൽ നീ വല്ല മാലാഖയുമാണോ "
"ഹ.. ഹ എനിക്കും സംശയമുണ്ട് റിയ ചിലപ്പോൾ ആയിരിക്കും "
"പോയെ പോയെ സമയം കുറേ ആയി വീട്ടിൽ പോകാൻ നോക്ക് "
"ശെരി അപ്പോൾ നാളെ കാണാം പിന്നെ റിയ നേരത്തെ തന്നതു പോലെ ഒന്നു കൂടി തരുവോ ലാസ്റ്റ് ആയിട്ട് വേണമെങ്കിൽ ഞാൻ കണ്ണടക്കാം "
"പോയേ സാമേ ഇല്ലെങ്കിൽ ഞാൻ കണ്ണടപ്പിക്കും "
ഇത്രയും പറഞ്ഞ ശേഷം പതിയെ ചിരിച്ചുക്കൊണ്ട് റിയ വീട്ടിനുള്ളിലേക്ക് കയറി
ഇതുകണ്ട സാം പതിയെ തിരിഞ്ഞു നടന്നു പെട്ടെന്നാണ് റിയയുടെ അച്ഛൻ സാമിന്റെ മുന്നിലെത്തിയത്
"ആരാടാ നീ "
അച്ഛൻ സാമിനോടായി ചോദിച്ചു
"അങ്കിളെ ഞാൻ "
"ആരാടാ നിന്റെ അങ്കിൾ നിനക്കെന്താ എന്റെ വീട്ടിൽ കാര്യം "
"ഞാൻ റിയയുടെ ഫ്രണ്ടാ.."
അടുത്ത നിമിഷം റിയയുടെ അച്ഛൻ സാമിന്റെ കുത്തിനു പിടിച്ചു
"നല്ല വീട്ടിലെ പെൺപിള്ളാരെ വഴിതെറ്റിക്കാൻ നിന്നെ പോലെ കുറേയെണ്ണം എല്ലായിടത്തും ഉണ്ടാകും എന്താടാ നിന്റെ ഉദ്ദേശം "
"അങ്കിളെ പതിയെ റിയയെങ്ങാൻ കേട്ടാൽ അവൾക്ക് വിഷമമാകും നമുക്ക് വേണമെങ്കിൽ അല്പം മാറിനിന്ന് സംസാരിക്കാം "
"എന്റെ മോളുടെ കാര്യം നോക്കാൻ എനിക്കറിയാം അതിന് നിന്റെ ഉപദേശം വേണ്ട ഇനി നിന്നെയെങ്ങാൻ അവളുടെ കൂടെ കണ്ടാൽ "
"നിങ്ങളുടെ ഈ ശ്രദ്ധ റിയയുടെ എല്ലാകാര്യത്തിലും ഉണ്ടായിരുന്നെങ്കിൽ അവൾ ഒരിക്കലും ഇത്രയും വിഷമിക്കില്ലായിരിരുന്നു "
"നീ എന്താടാ പറഞ്ഞത് "
"ഞാൻ പറഞ്ഞതാണ് സത്യം അവളോട് നിങ്ങൾക്ക് ഒരു തരിപോലും ഇഷ്ടമില്ല ഈ അടുത്ത കാലത്തെപ്പോഴെങ്കിലും നിങ്ങൾ അവളുടെ അടുത്ത് ഒന്നിരുന്നിട്ടുണ്ടോ അവളോട് ഒന്ന് സ്നേഹത്തിൽ സംസാരിച്ചിട്ടുണ്ടോ ഒന്ന് ചിരിക്കുകയെങ്കിലും ചെയ്തിട്ടുണ്ടോ ഇല്ല എന്നെനിക്കുറപ്പാണ് അങ്ങനെ ചെയ്തിരുന്നെങ്കിൽ അവൾക്ക് ഇത്രയും വേദന തിന്നേണ്ടി വരില്ലായിരുന്നു"
"വേദനയോ അവൾക്ക് എന്താ കുഴപ്പം "
"അത് ഞാൻ പറഞ്ഞിട്ടല്ല നിങ്ങൾ അറിയേണ്ടത് അവളോട് തന്നെ നേരിട്ട് ചോദിച്ചു മനസ്സിലാക്കാൻ നോക്ക് പിന്നെ ഇന്നവളുടെ പിറന്നാളാണ് അതും അങ്കിൾ മറന്നുകാണും അല്ലെ പറ്റുമെങ്കിൽ അവളെ ഒന്ന് വിഷ് ചെയ്തേക്ക് ഇതൊന്നും ഇപ്പോൾ ചെയ്തില്ലെങ്കിൽ
💬 Comments
View all comments