0%

Chapter Title : ദി ടൈം 5 [Fang leng] [Climax]

Author : kkstories Read All Parts 372

എനിക്കും അമ്മയെ പോലെയാ വഴക്ക് പറഞ്ഞാൽ ഞാൻ അങ്ങ് സഹിച്ചോളാം ചേച്ചി നടക്ക് "

ഇത്രയും പറഞ്ഞു ജോണോ ലിസിയോടൊപ്പം മുന്നോട്ട് നടന്നു

"പിന്നെ ചേച്ചി എന്നോട് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് നെർവസ് ആയി അതാ ഒന്നും മിണ്ടാതിരുന്നത് "

"അത് സാരമില്ലടാ ആരായാലും അങ്ങനെ പ്രതികരിക്കു നീ എന്നെ എന്തെങ്കിലും പറയുമോന്ന് ഞാൻ പേടിച്ചു "

"ഞാൻ എന്തിനാ ചേച്ചിയെ വല്ലതും പറയുന്നത് ചേച്ചി അതിന് എന്നോട് തെറ്റൊന്നും പറഞ്ഞില്ലല്ലോ "

"ഹോ.. ഇപ്പഴാ ആശ്വാസമായത് ഞാൻ കരുതി നിനക്കെന്നോട് ദേഷ്യമായിരിക്കുമെന്ന് പിന്നെ ഞാൻ നന്നായി ചമ്മിയാ ഇരുന്നത് അതാ നിന്നോട് ഞാനും ഒന്നും മണ്ടാതിരുന്നത് "

ലിസി പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു

"പിന്നെ ചേച്ചി എന്തിനാ ബസിൽ വച്ച് കരഞ്ഞത് "

"കരഞ്ഞെന്നൊ എപ്പോ "

"ഞാൻ കണ്ടതല്ലെ കണ്ണ് നിറഞ്ഞിരിക്കുന്നത് "

"അത് കണ്ണിൽ പോടി പോയതാ അല്ലാതെ ഒന്നുമല്ല "

"ചേച്ചി എനിക്ക് കുറച്ച് സമയം തരുവോ "

"എന്തിനാടാ "

"ചേച്ചി പറഞ്ഞില്ലെ അതിനെപറ്റി എനിക്കൊന്ന് ആലോചിക്കണം "

"ടാ നീ കാര്യമായിട്ടാണോ "

"ഞാൻ കാര്യമായി തന്നെ പറഞ്ഞതാ പിന്നെ.."

"പിന്നെ എന്താ "

"അത് ചേച്ചിക്ക് എന്ത് കൊണ്ടാ എന്നോട് ഇഷ്ടം തോന്നിയത് "

"ഉം എന്തോ ഒരിഷ്ടം തോന്നി അത് എന്ത് കൊണ്ടാണെന്നൊന്നും എനിക്ക് പറയാനറിയില്ല നീ ഇങ്ങനെ ഓരോന്ന് ചോദിച്ച് വീണ്ടും എന്നെ ചമ്മിക്കല്ലെ "

ഇത്രയും പറഞ്ഞു ലിസി വേഗം മുന്നോട്ട് നടക്കാൻ തുടങ്ങി ഇത് കണ്ട ജൂണോ പതിയെ ചിരിച്ചുകൊണ്ട് അവൾക്ക് പിന്നാലെ നടന്നു

കുറച്ചു മണിക്കൂറുകൾക്ക് ശേഷം സാമും റിയയും റിയയുടെ വീടിനു മുന്നിൽ

"റിയാ നീ ഇപ്പോൾ ഹാപ്പി അല്ലെ "

സാം റിയയോടായി ചോദിച്ചു

"നീ എന്തടാ അങ്ങനെ ചോദിച്ചത് "

"ഹേയ് ഒന്നുമില്ല വെറുതെ ഒന്നറിയാൻ "

ഇത് കേട്ട റിയ പതിയെ ചിരിച്ചു

"ഞാൻ ഇന്ന് ഒരുപാട് ഹാപ്പിയാടാ ഒരുപാട് നാളുകൾക്ക് ശേഷം ഇന്നാടാ ഞാൻ ഒന്ന് മനസ്സ് തുറന്ന് ചിരിച്ചത് എല്ലാത്തിനും നിന്നോടാ

💬 Comments

View all comments