0%

Chapter Title : ദി ടൈം 5 [Fang leng] [Climax]

Author : kkstories Read All Parts 387

അവനാണ് സത്യത്തിൽ രാവിലെ മുതൽ അവന്റെ കൂടെയായിരുന്നെങ്കിലും എനിക്കിപ്പോഴും അവന്റെ ശബ്ദം കേൾക്കാൻ തോന്നുന്നുണ്ട് അവനെ ഒന്നു വിളിച്ചു നോക്കിയാലോ അല്ലെങ്കിൽ വേണ്ട സമയം ഒരുപാടായില്ലെ അവൻ ഉറങ്ങികാണും വെറുതെ അവനെ ശല്യം ചെയ്യണ്ട "

ഡയറിവായിച്ച സാമിന്റെ മുഖത്ത്‌ ചിരി വിടർന്നു ശേഷം വേഗം തന്റെ ഫോൺ കയ്യിലേക്കെടുത്ത സാം റിയയുടെ നമ്പർ ഡയൽ ചെയ്‌തു

റിയ പെട്ടെന്ന് തന്നെ ഫോൺ അറ്റണ്ട് ചെയ്തു

"ഹലോ സാം എന്താ വിളിച്ചത് "

അവൾ സാമിനോടായി ചോദിച്ചു

"അത് പിന്നെ നിനക്കിപ്പോൾ എന്റെ ശബ്ദം കേൾക്കണം എന്ന് തോന്നിയില്ലെ അതാ ഞാൻ വിളിച്ചത് "

ഇത് കേട്ട റിയ അല്പനേരമൊന്ന് നിശബ്ദയായി ശേഷം

"എനിക്ക് നിന്റെ ശബ്ദം കേൾക്കണമെന്ന് ആരാ നിന്നോട് പറഞ്ഞത് "

"അതൊക്കെ എനിക്ക് ഊഹിക്കാം എന്താ ഞാൻ പറഞ്ഞത് ശെരിയല്ലെ "

"ശെരിയല്ല ഞാൻ ഉറങ്ങാൻ കിടന്നതായിരുന്നു അതിനിടയ്ക്കു നിന്നെ പറ്റിയോർക്കാൻ ആർക്കാ നേരം "

"എടി കള്ളി വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാരുത് "

"ദേഷ്യം പിടിപ്പിച്ചാൽ നീ എന്ത് ചെയ്യും എന്ത് ചെയ്യൂന്ന് "

"ഞാൻ അങ്ങോട്ട് വരും എന്താ നിനക്ക് കാണണോ "

"എങ്കിൽ ഓടി വാ എന്റെ അച്ഛൻ ഇവിടെയുണ്ട് നിന്നെ ഇടിച്ചു സൂപ്പാക്കും "

"ഹോ അച്ഛനും മോളും ഒന്നായല്ലെ ശെരി ഞാൻ പോയേക്കാം "

"നിക്ക് എന്താ ഇത്ര തിരക്ക് വേറേ ആരെങ്കിലും വിളിക്കാനുണ്ടോ "

"നീയല്ലെ പറഞ്ഞത് ഉറങ്ങാൻ പോകുകയായിരുന്നെന്ന് "

"അത് ശെരിയാ പക്ഷെ നീ വിളിച്ച് ഉറക്കം കളഞ്ഞില്ലെ ഇനി എന്തെങ്കിലും സംസാരിച്ചിട്ട് പോയാൽ മതി "

"എന്ത് സംസാരിക്കാൻ "

"എന്തെങ്കിലും പറ "

"ഇപ്പോ എന്താ പറയുക ഉം റിയാ നീ ഇപ്പോൾ എന്താ ഇട്ടേക്കുന്നെ "

"വഷളൻ വെച്ചിട്ട് പോടാ "

"നീയല്ലേ എന്തെങ്കിലും പറയാൻ പറഞ്ഞത് "

"വേണ്ട ഒന്നും പറയണ്ട പോരെ "

"ശെരി ശെരി നീ നാളെ ക്ലസ്സിൽ വരുമല്ലോ അല്ലെ "

"ഉം പിന്നെ വരാതെ "

"അപ്പോ നാളെ ഞാൻ

💬 Comments

View all comments