0%

Chapter Title : ദി ടൈം 5 [Fang leng] [Climax]

Author : kkstories Read All Parts 390

നിന്നെ വിളിക്കാൻ വരട്ടെ "

"വേണ്ട സാം നാളെ രാവിലെ ഞാൻ അമ്മുവിനെ കാണാൻ പോകുന്നുണ്ട് അതിന് ശേഷമേ ക്ലാസ്സിൽ വരു "

"എന്നാൽ ഞാനും നിന്റെ കൂടെ വരാം "

"അത് വേണ്ട സാം നീ ക്ലാസ്സ് കട്ട്‌ ചെയ്യണ്ട ഇപ്പോൾ തന്നെ ചില സാറമാർക്കൊക്കെ നിന്നോട് ദേഷ്യം തോന്നി തുടങ്ങിയിട്ടുണ്ട് അത് കൂട്ടണ്ട നീ പണ്ടത്തെപോലെ നന്നായി പഠിക്കണം ഇനി മുതൽ ഞാനും നന്നായി പഠിക്കും അതിന് മുൻപ് എനിക്ക് അമ്മുവിനെ കണ്ട് അവളോട് എല്ലാം പറയണം നിന്നെ പറ്റി ഞാൻ ഇതുവരെ അവളോട് പറഞ്ഞിട്ടില്ല നാളെ പറയും എല്ലാ കാര്യവും അവളോട് പറഞ്ഞ ശേഷം ഞാൻ ക്ലാസ്സിലേക്ക് വന്നേക്കാം "

"ശെരി നിന്റെ ഇഷ്ടം പോലെ നടക്കട്ടെ എന്നാൽ ശെരി നീ കിടന്നോ രാവിലെ എഴുനേൽക്കേണ്ടതല്ലേ "

"ശെരി സാം നീയും കിടന്നോ ഗുഡ് നൈറ്റ്‌ "

ഇത്രയും പറഞ്ഞു റിയ ഫോൺ വെച്ചു

സാം പതിയെ തന്റെ ഫോൺ മേശപ്പുറത്തേക്ക് ഇട്ട ശേഷം കിടക്കയിലേക്ക് കിടന്നു

"ഹോ അവളോട് സംസാരിച്ചപ്പോൾ എന്തോരാശ്വാസം ഇപ്പോഴാണ് മനസ്സോന്ന് ശാന്തമായത് ഞാൻ എന്റെ ലക്ഷ്യം നേടി എന്നാൽ ഇപ്പോഴും എനിക്ക് മനസ്സിലാകാത്തത് ഞാൻ എങ്ങനെ ഇവിടേക്ക് എത്തി എന്നതാണ് ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ ഒരിക്കലുമില്ല ആരെങ്കിലും കേട്ടാൽ എനിക്ക് വട്ടാണെന്നേ പറയു പക്ഷെ സത്യം എനിക്കറിയാമല്ലോ സത്യത്തിൽ എനിക്കീ രണ്ടാമത്തെ അവസരം നൽകിയത് ആരായിരിക്കും നമ്മൾ മനുഷ്യർക്ക് പിടികിട്ടാത്ത എന്തൊക്കെ അത്ഭുതങ്ങളാണ് ഈ ലോകത്തുള്ളത് ചിലപ്പോൾ ഞാൻ ഏതെങ്കിലും ടൈം ലൈനിൽ പെട്ടുപോയതാകാം എന്തു തന്നെയായാലും എല്ലാം നല്ലതിനു വേണ്ടിയായിരുന്നു "

ഇത്തരം ചിന്തകളുമായി സാം പതിയെ തന്റെ കണ്ണുകൾ അടച്ചു

പിറ്റേന്ന് കാലത്തു തന്നെ സാം സ്കൂളിലേക്കു പോകുവാനുള്ള ഒരുക്കത്തിൽ പെട്ടെന്നാണ് സാമിന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്

"ആരാ ഈ നേരത്ത്‌ റിയയാണോ "

സാം ഫോൺ കയ്യിലേക്കെടുത്തു

"പരിചയമില്ലാത്ത നമ്പർ ആണല്ലോ..ഹലോ ആരാണ് "

സാം ഫോൺ ചെവിയിലേക്ക് വച്ചു

"ഹലോ സാം അല്ലെ "

"അതെ ഇതാരാണ് "

"ഞാൻ ഇവിടെ

💬 Comments

View all comments