Chapter Title : ദി ടൈം 5 [Fang leng] [Climax]
അവളെ സംരക്ഷിച്ചു
"എന്താ ആന്റി ഈ കാണിക്കുന്നത് ചേച്ചിക്ക് വയ്യാതിരിക്കുകയാ ഞങ്ങൾ ഒരു പ്രശ്നത്തിൽ പെട്ടുപോയി അതാ വരാൻ വൈകിയത് "
"മാറി നിക്കെടാ എന്റെ മോളുടെ കാര്യത്തിൽ ഇടപെടാൻ നീ ആരാ നീ എവിടെയടാ ഇവളെ കൊണ്ട് പോയത് നിനക്ക് ഈ വീട്ടിൽ അല്പം സ്വാതന്ത്ര്യം കൂടി പോയി ഇനി ട്യൂഷനും പഠിത്തവും ഒന്നും വേണ്ട നീ ഇനി ഇവിടെ വരരുത് ജൂണോ "
"അമ്മ എന്തൊക്കെയാ ഈ പറയുന്നേ അതിന് മാത്രം ഇവിടെ ഒന്നും ഉണ്ടായില്ലല്ലോ "
സാം വേഗം അവിടേക്കെത്തി പറഞ്ഞു
"നീ നിർത്ത് സാമേ ഒന്നും ഉണ്ടാകാതിരിക്കാനാ ഞാൻ ഈ പറയുന്നത് "
"അമ്മ ചേച്ചിയേയും കൊണ്ട് അകത്തേക്ക് പൊക്കോ ഞാൻ ജൂണോയോട് സംസാരിക്കാം "
"സാമേ നീ "
"അമ്മ പൊക്കോ ഞാൻ ഇപ്പോ വരാം "
ഇത്രയും പറഞ്ഞു സാം ജൂണോയുമായി റോഡിലേക്ക് നടന്നു കുറച്ചു ദൂരം പിന്നിട്ടെങ്കിലും ഇരുവരും പരസ്പരം ഒന്നും മിണ്ടാൻ തയ്യാറായില്ല
"ജൂണോ നിനക്കൊന്നും പറയാനില്ലേ "
ഒടുവിൽ മൗനം അവസാനിപ്പിച്ച് സാം ജൂണോയോട് ചോദിച്ചു
"സാമേ ഞാൻ നിന്റെ ചേച്ചിയെ കെട്ടുന്നതിൽ നിനക്ക് എതിർപ്പ് വല്ലതുമുണ്ടോ "
"ഇത് കേട്ട സാം പതിയെ ചിരിച്ചു "
"നീ എന്തിനാടാ ചിരിക്കുന്നെ ഞാൻ സീരിയസ് ആയി ചോദിച്ചതാ എനിക്കറിയാം നിനക്കിത് പെട്ടെന്ന് ഉൾക്കൊള്ളാനാകിലെന്ന് പക്ഷെ നീ ഇതിനെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്ക് ഞാൻ നിന്റെ അളിയനായിട്ട് വന്നാൽ നന്നായിരിക്കില്ലെ "
"പിന്നേ വളരെ നന്നായിരിക്കും "
"ടാ കോപ്പേ ഞാൻ കളിപറയുന്നതല്ല "
💬 Comments
View all comments