0%

Chapter Title : ദി ടൈം 5 [Fang leng] [Climax]

Author : kkstories Read All Parts 987

"ടാ ജൂണോ സത്യത്തിൽ അന്ന് നീയും ചേച്ചിയും ഇഷ്ടത്തിലാണെന്ന് അറിഞ്ഞപ്പോൾ നിന്റെ തല മണ്ട അടിച്ചു പൊട്ടിക്കാനാണ്‌ എനിക്ക് തോന്നിയത് പിന്നെ പിന്നെ എനിക്ക് മനസ്സിലായി നിന്നെപോലെ മറ്റാർക്കും എന്റെ ചേച്ചിയെ സ്നേഹിക്കാൻ പറ്റില്ലെന്ന് "

"എന്തൊക്കെയാടാ നീ യീ പറയുന്നേ എനിക്കൊന്നും മനസ്സിലാകുന്നില്ല "

മനസ്സിലായില്ലെങ്കിൽ ആകണ്ട പിന്നെ ഞാൻ കെട്ടണ്ടാ എന്ന് പറഞ്ഞാൽ നീ ചേച്ചിയെ കേട്ടാതിരിക്കോ ഇല്ല എന്ത് വന്നാലും നിങ്ങൾ കെട്ടും അപ്പോൾ പിന്നെ ഞാൻ നിങ്ങളുടെ കൂടെ നിൽക്കുന്നതല്ലെ നല്ലത് "

"അളിയാ നീ കാര്യമായി പറഞ്ഞതാണോ "

"അതേടാ പിന്നെ അമ്മ നന്നായി എതിർക്കും അത് കാര്യമാക്കണ്ട ചേച്ചി കുറച്ച് ദിവസം പട്ടിണി കിടക്കുമ്പോൾ തനിയെ സമ്മതിച്ചോളും "

ഇത് കേട്ട ജൂണോ സാമിനെ വേഗം കെട്ടിപിടിച്ചു

"താങ്ക്സ് അളിയാ നീയാണ് യഥാർത്ഥ അളിയൻ ഞാൻ കരുതിയത് നീയെന്നെ തല്ലികൊല്ലുമെന്നാ "

"ഉം മതി മതി പിന്നെ എന്റെയും റിയയുടെയും കാര്യം വരുമ്പോൾ നീയോ അവളോ കാല് മാറിയാൽ ഉണ്ടല്ലോ

"ഇല്ല അളിയാ ഇന്ന് മുതൽ നിനക്കെന്റെ ഫുൾ സപ്പോർട്ടും ഉണ്ടാകും "

"എന്നാൽ ശെരി നീ വീട്ടിൽ പൊക്കോ പിന്നെ കുറച്ച് ദിവസത്തേക്ക് അമ്മയുടെ മുന്നിൽ പെടണ്ട "

ഇത്രയും പറഞ്ഞു സാം തന്റെ വീട്ടിലേക്ക് നടന്നു

രാത്രി സാം തന്റെ റൂമിനുള്ളിൽ

"എല്ലാം ഞാൻ വിചാരിച്ചതു പോലെ തന്നെ നടന്നു ഇനി ഒന്നും പേടിക്കാനില്ല എന്നിട്ടും എന്റെ മനസ്സിനെന്താ ഒരു സമാധാനം കിട്ടാത്തത് സാം പതിയെ കലണ്ടറിലേക്കു നോക്കി നാളെയാണ്‌ ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ

💬 Comments

View all comments