0%

Chapter Title : ദി ടൈം 5 [Fang leng] [Climax]

Author : kkstories Read All Parts 988

വെറുത്തിരുന്ന ആ ദിവസം " ആ ദിവസത്തിന്റെ ഓർമ്മകൾ ഓരോന്നായി വീണ്ടും സാമിന്റെ മസ്സിലേക്കു വരുവാൻ തുടങ്ങി

"ഞാൻ എന്തിനാണ് ഇപ്പോൾ ഇതെല്ലാം ഓർക്കുന്നത് അവൾ എത്ര സന്തോഷവതിയായാണ് ഇന്ന് വീട്ടിലേക്കുപോയത് എന്നിട്ടും ഞാൻ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത് "

സാം വേഗം തന്നെ റിയയുടെ ഡയറി കയ്യിലെടുത്തു

"അവൾ എന്തൊക്കെയോ എഴുതിയിട്ടുണ്ടല്ലോ "

സാം പതിയെ അത് വായിച്ചു

"ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണ് ഇന്ന് നടന്നതെല്ലാം ഒരു സ്വപ്നമായാണ് എനിക്ക് തോന്നുന്നത് ഞാനും ആ പൊട്ടനും കൂടി ഇന്ന് ആദ്യത്തെ ഡേറ്റിനു പോയി എന്നെ അതിശയിപ്പിച്ച കാര്യം ഇന്നെന്റെ ബർത്ത്ഡേയാണെന്ന് അവൻ മനസ്സിലാക്കിയിരുന്നു എന്നതാണ് അവൻ എങ്ങനെയായിരിക്കും അത് കണ്ട് പിടിച്ചത് ഓരോ ദിവസം കഴിയും തോറും അവൻ എന്നെ കൂടുതൽ അതിശയിപ്പിക്കുകയാണ്‌, ജീവിതകാലം മുഴുവൻ അവൻ എന്നോടൊപ്പം ഉണ്ടാകണം എന്നതാണ് ഇപ്പോൾ എന്റെ ഏറ്റവും വലിയ ആഗ്രഹം ബർത്ത് ഡേ ഗിഫ്റ്റ് ആയി ദൈവത്തോട് ഞാൻ ചോദിച്ചതും അത് തന്നെയാണ്‌ കൂടാതെ എന്റെ അച്ഛനും ഇന്നെന്റെ ബർത്ത് ഡേ ഓർത്തു ഞാൻ കരുതിയത് അച്ഛനത് മറന്നു പോയിട്ടുണ്ടാകും എന്നാണ് എന്നാൽ വീട്ടിൽ വന്ന യുടൻ അച്ഛൻ എന്നെ വിഷ്ചെയ്തു കൂടാതെ രാത്രി എനിക്കുവേണ്ടി ഭക്ഷണവും ഉണ്ടാക്കി തന്നു ഒരുപാട് നേരം എന്നോട് സംസാരിച്ചു ഞാൻ അന്ന് മരിച്ചിരുന്നെങ്കിൽ എനിക്കിതിനുള്ള ഭാഗ്യം ഉണ്ടാകുമായിരുന്നില്ല എല്ലാത്തിനും നന്ദി പറയേണ്ടത് സാമിനോടാണ് ഞാൻ അവനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു കൂടാതെ ഇപ്പോൾ ഞാൻ അവനെ ഒരുപാട് സ്നേഹിക്കുന്നുമുണ്ട് ഇത് എഴുതുമ്പോഴും എന്റെ മനസ്സിൽ മുഴുവൻ

💬 Comments

View all comments