Chapter Title : ദി ടൈം 5 [Fang leng] [Climax]
വെയിറ്റുണ്ട് കേട്ടോ "
"ഒന്ന് പോയേടാ അത് ആരോഗ്യമില്ലാഞ്ഞിട്ട് നിനക്ക് തോന്നുന്നതാ ഞാൻ സ്ലിം ബ്യൂട്ടിയല്ലേ"
"ഇങ്ങനെ സ്വയം പൊങ്ങാതെ ചേച്ചി "
"ടാ ജൂണോ ഇവളെയാണോടാ എന്റെ അനിയന് ഇഷ്ടം "
"അതേ ചേച്ചി ഇവളെ തന്നെ "
"നീ പറഞ്ഞപ്പോൾ ഞാൻ കരുതി ലോകസുന്ദരിയായിരിക്കുമെന്ന് ഇത് ആവറേജ് എന്റെ അത്രയൊന്നും വരില്ല അല്ലേടാ ജൂണോ "
"പിന്നേ ചേച്ചി എവിടെ അവൾ എവിടെ ചേച്ചി മിസ്സ് കേരളയല്ലേ മിസ്സ് കേരള "
"നീ കൊള്ളാടാ ജൂണോ ഉം വേഗം ചവിട്ട് അവർ അങ്ങെത്തി "
കുറച്ച് സമയത്തിനു ശേഷം
"അയ്യോ വയ്യ ചേച്ചി അവനെന്താ പ്രാന്താണോ എത്രനേരമായി അവൻ ചവിട്ടാൻ തുടങ്ങിയിട്ട് അവനിത് എങ്ങോട്ടാ ഈ പോകുന്നത് "
ജോണോ അവശനായി ലിസിയോട് ചോദിച്ചു
"എനിക്കെങ്ങനെ അറിയാനാടാ എന്തായാലും രണ്ടിനേയും വിടരുത് രണ്ടെണ്ണത്തിന്റെയും ഫോട്ടോസ് എടുത്ത് അമ്മക്ക് കാണിച്ചുകൊടുക്കണം അവന്റെ തനി നിറം അമ്മ അറിയട്ടെ "
"അയ്യോ അത് വേണോ ചേച്ചി "
"വേണം എങ്കിലെ അവൻ മര്യാദ പഠിക്കു നീ വേഗം ചവിട്ടിക്കേ അവർ അങ്ങെത്തി "
ഇത് കേട്ട ജൂണോ കൂടുതൽ വേഗത്തിൽ സൈക്കിൾ ചവിട്ടാൻ തുടങ്ങി
"അമ്മേ പണി പാളിചേച്ചി "
പെട്ടെന്നാണ് ജൂണോക്ക് സൈക്കിളിന്റെ ബാലൻസ് നഷ്ടമായത്
"എന്താടാ ജൂണോ "..
എന്നാൽ പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ജൂണോയുടെ സൈക്കിൾ അടുത്ത് നിന്നിരുന്ന പോസ്റ്റിൽ ചെന്നിടിച്ചു
"അമ്മാ എന്റെ നടു നിനക്ക് സൈക്കിൾ ബാലൻസും ഇല്ലേടാ കോപ്പേ "
നിലത്തു വീണുകിടന്നുകൊണ്ടു ലിസി ജൂണോയോട് ചോദിച്ചു
"അയ്യോ എന്തെങ്കിലും പറ്റിയോ ചേച്ചി "
ജൂണോ പതിയെ ലിസിയെ എഴുനേൽപ്പിച്ചു
"ഞാൻ പറഞ്ഞതല്ലേ സൈക്കിൾ നല്ല കണ്ടീഷനിൽ അല്ലെന്ന് ഹാൻഡിൽ ലൂസ് ആയിപോയി സോറി ചേച്ചി "
"സോറി നീ കൊണ്ട് പോയി പുഴുങ്ങി തിന്ന് "
ഇത്രയും പറഞ്ഞു ലിസി റോഡിലേക്ക് നോക്കി
"ടാ ജൂണോ അവരെവിടെ പൊയി "
ഇത് കേട്ട ജൂണോയും വേഗം മുന്നോട്ട് നോക്കി
"അയ്യോ ഇവരിത് ഇവിടെ പോയി "
"ഓഹ്
💬 Comments
View all comments