Chapter Title : ദി ടൈം 5 [Fang leng] [Climax]
വേഗം ചവിട്ടിക്കേ അവർ അങ്ങെത്തി "
ഇത് കേട്ട ജൂണോ കൂടുതൽ വേഗത്തിൽ സൈക്കിൾ ചവിട്ടാൻ തുടങ്ങി
"അമ്മേ പണി പാളിചേച്ചി "
പെട്ടെന്നാണ് ജൂണോക്ക് സൈക്കിളിന്റെ ബാലൻസ് നഷ്ടമായത്
"എന്താടാ ജൂണോ "..
എന്നാൽ പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ജൂണോയുടെ സൈക്കിൾ അടുത്ത് നിന്നിരുന്ന പോസ്റ്റിൽ ചെന്നിടിച്ചു
"അമ്മാ എന്റെ നടു നിനക്ക് സൈക്കിൾ ബാലൻസും ഇല്ലേടാ കോപ്പേ "
നിലത്തു വീണുകിടന്നുകൊണ്ടു ലിസി ജൂണോയോട് ചോദിച്ചു
"അയ്യോ എന്തെങ്കിലും പറ്റിയോ ചേച്ചി "
ജൂണോ പതിയെ ലിസിയെ എഴുനേൽപ്പിച്ചു
"ഞാൻ പറഞ്ഞതല്ലേ സൈക്കിൾ നല്ല കണ്ടീഷനിൽ അല്ലെന്ന് ഹാൻഡിൽ ലൂസ് ആയിപോയി സോറി ചേച്ചി "
"സോറി നീ കൊണ്ട് പോയി പുഴുങ്ങി തിന്ന് "
ഇത്രയും പറഞ്ഞു ലിസി റോഡിലേക്ക് നോക്കി
"ടാ ജൂണോ അവരെവിടെ പൊയി "
ഇത് കേട്ട ജൂണോയും വേഗം മുന്നോട്ട് നോക്കി
"അയ്യോ ഇവരിത് ഇവിടെ പോയി "
"ഓഹ് നോക്കി നിക്കാതെ സൈക്കിൾ എടുക്കെടാ "
"എങ്ങനെ എടുക്കാനാ ചേച്ചി ഹാൻഡിൽ ഒടിഞ്ഞു കിടക്കുന്നത് ചേച്ചി കണ്ടില്ലേ "
"ഓഹ് നാശം നിന്റെ കൂടെ വന്നപ്പോഴേ എനിക്കറിയാമായിരുന്നു പണികിട്ടുമെന്ന് "
******************************************
ഇതേ സമയം സാമും റിയയും
"ഏതെങ്ങോട്ടാടാ നീ ഈ പോകുന്നേ എത്ര നേരമായി ചവിട്ടാൻ തുടങ്ങിയിട്ട് നിനക്ക് കാലൊന്നും കഴക്കുന്നില്ലേ "
റിയ സാമിനോടായി ചോദിച്ചു
"ഹേയ് എനിക്കൊരു കുഴപ്പവുമില്ല റിയ നമ്മൾ ഇപ്പോ എത്തും ഒരു 5 മിനിറ്റുകൂടി "
ഇത്രയും പറഞ്ഞു സാം വീണ്ടും മുന്നോട്ടേക്കു പോയി അല്പനേരത്തിനുള്ളിൽ
💬 Comments
View all comments