0%

Chapter Title : ദി ടൈം 5 [Fang leng] [Climax]

Author : kkstories Read All Parts 351

ശെരിക്കും നീ വലിയ ഏതോ മാമനെ പോലെയാ പെരുമാറുന്നത് ഇങ്ങനെയാണെങ്കിൽ ശെരിയാകില്ല "

"അമ്മോ മീന് കൊള്ളാമല്ലേ റിയാ ഓഹ് ഒരുപാടുണ്ട് എന്തൊരു ഭംഗി എന്തൊരു കളർ "

"മതി സാമേ അതികം ഓവർ ആക്കണ്ട "

"വേണ്ടെങ്കിൽ വേണ്ട "

"എന്ത് തെളിഞ്ഞ വെള്ളമാ അല്ലേ സാമേ ഇവിടെ നിന്ന് നോക്കിയാൽ അടിത്തട്ടുവരെ കാണാം "

"ഇതൊന്നും അധികനാൾ ഉണ്ടാകില്ല റിയാ ഒരു പത്തുവർഷം കഴിയുമ്പോൾ ഇവിടെ മുഴുവൻ ചവറുകൊണ്ട് നിറയും "

"നേരിട്ടു കണ്ടപോലെയാണല്ലോ സംസാരം "

"അല്ലെങ്കിൽ നീ നോക്കിക്കോ നമ്മുടെ കല്യാണമൊക്കെ കഴിഞ്ഞു നമുക്കിവിടെ വരാം അപ്പോൾ നിനക്ക് ബോധ്യമാകും "

"കല്യാണമോ നീ അതുവരെയൊക്കെ ചിന്തിച്ചോ "

"ഞാൻ എല്ലാം പ്ലാൻ ചെയ്തു കഴിഞ്ഞു റിയാ നീ എന്റെ കൂടെ ഒന്ന് നിന്നാൽ മതി "

ഇത് കേട്ട റിയ പതിയെ ചിരിച്ചു അവർ വീണ്ടും കായലിന്റെ ഭംഗി നോക്കി ആസ്വദിച്ചു

അല്പസമയത്തിനു ശേഷം

"സാമേ ഇങ്ങനെ നിന്നാൽ മതിയോ എനിക്ക് വിശക്കുന്നുണ്ട് "

റിയ സാമിനോടായി പറഞ്ഞു

"അയ്യോ ഇനിയിപ്പോൾ എന്ത് ചെയ്യും നമ്മൾ കഴിക്കാൻ ഒന്നും എടുത്തില്ലല്ലോ നീ എന്താ റിയാ ഒന്നും കൊണ്ടുവരാത്തത് "

"നീ അതിന് എന്നോട് എന്തെങ്കിലും പറഞ്ഞിരുന്നോ ദൈവമേ ഇന്ന് പട്ടിണിയാകുമോ "

"അമ്മോ ഒന്നടങ്ങ് റിയേ ഞാൻ നിന്നെ പട്ടിണിക്കിടും എന്ന് തോന്നുന്നുണ്ടോ ദാ അത് കണ്ടോ നമ്മൾ അവിടുന്നാണ് ഇന്ന് ഭക്ഷണം കഴിക്കാൻ പോകുന്നത് "

"എവിടുന്ന് ആ ഹൗസ് ബോട്ടിൽ നിന്നോ "

"അതെ നീ വാ "

"സാമേ കയ്യിൽ കാശൊക്കെ ഉണ്ടല്ലോ അല്ലേ അതൊ അന്ന് ചായ കടയിൽ കൊണ്ട് കയറിയത് പോലെ ആകുമോ കാശ് കൊടുത്തില്ലെങ്കിൽ അവര് നമ്മൾ രണ്ടിനേയും കായലിൽ മുക്കും "

"പൈസയൊക്കെ സെറ്റാ നീ വാ റിയാ "

ഇതും പറഞ്ഞു സാം റിയയേയും കൊണ്ട് ഹൗസ് ബോട്ടിലേക്ക് കയറി

"റിയാ വാ നമുക്ക് അങ്ങോട്ടേക്കിരിക്കാം "

സാം റിയയുമായി അടുത്ത് കണ്ട ടേബിളിനിരുവശത്തുമായി ഇരുന്നു

"റിയാ നീ ഹൗസ്

💬 Comments

View all comments