Chapter Title : ദി ടൈം 5 [Fang leng] [Climax]
മുകളിലൂടെ വലിച്ചിട്ടു
"ആ.. പതിയേ... സാമേ വേണ്ട "
"ഹൂ പതിയെ കടിക്കല്ലെടാ ഉം "
പുതപ്പിനുള്ളിൽ നിന്ന് പല തരത്തിലുള്ള ഒച്ചകൾ പുറത്തേക്കു വരുവാൻ തുടങ്ങി
പിറ്റേന്ന് രാവിലെ
"ടാ പൊട്ടാ എഴുന്നേൽക്കാൻ നോക്ക് നേരമെത്രയായെന്നാ നിന്റെ വിചാരം "
റിയയുടെ ഒച്ചകേട്ട സാം പതിയെ പതിയെ തന്റെ കണ്ണുതുറന്നു
"ടാ ആ പാന്റ് ഒന്നെടുത്തിട് നാണമില്ലാത്തവൻ "
ബെഡിൽ നഗ്നനായി ഇരിക്കുന്ന സാമിനോടായി റിയ പറഞ്ഞു
"ഉം നല്ല ക്ഷീണം റിയാ "
"അത് കാണും അമ്മാതിരി പ്രകടനമല്ലേ ഇന്നലെ കാഴ്ചവെച്ചത് "
ഇത് കേട്ട സാം പതിയെ ചിരിച്ചു
ശേഷം റിയയെ ഒന്നു കൂടി നോക്കി
"നീ ഇതിനിടയിൽ കുളിയൊക്കെ പാസാക്കിയോ "
"എന്താ ഒരു നോട്ടം കണ്ണ് ഞാൻ കുത്തി പൊട്ടിക്കും പോയി പല്ല് തേച്ചു റെഡിയായിക്കെ "
ഇത് കേട്ട സാം ബെഡിനു താഴെ കിടന്ന പാന്റ് ഇട്ട ശേഷം റിയയുടെ അടുത്തേക്ക് എത്തി
"പിന്നെ ഹോസ്പിറ്റലിൽ നിന്ന് വിളിച്ചിരുന്നു നിനക്ക് സുഖമില്ലാ എന്നാ ഞാൻ പറഞ്ഞത് "
"ഉം അത് നന്നായി "
ഇത്രയും പറഞ്ഞു സാം റിയയെ കെട്ടിപിടിച്ചു
"വിട് സാമേ എനിക്ക് കുറേ ജോലിയുള്ളതാ "
"ജോലിയൊക്കെ പിന്നെ ചെയ്യാലോ "
"പോയി പല്ല് തേക്കടാ നാറുന്നു "
"റിയാ നമുക്കൊരു ടൂർ പോയാലോ "
"ടൂറോ "
"ഉം നീയും ഞാനും മാത്രം കുറച്ചു ദിവസം അടിച്ചു പൊളിക്കാം "
"അപ്പൊ നിനക്ക് ഡ്യൂട്ടിക്ക് പോകണ്ടേ "
"കുറച്ച് ദിവസം ലീവ് എടുക്കാം "
💬 Comments
View all comments