Chapter Title : ദി ടൈം 5 [Fang leng] [Climax]
"അവർ ലീവ് തന്നില്ലെങ്കിലോ "
"തന്നില്ലെങ്കിൽ അവിടത്തെ പണി ഞാൻ അങ്ങ് നിർത്തും എനിക്ക് നീയല്ലേ ഏറ്റവും വലുത് "
ഇത് കേട്ട റിയ പതിയെ ചിരിച്ചു
"സത്യമാണോടാ ഈ പറയുന്നേ അതോ ഇനി ഉറക്ക ചടവ് മാറുമ്പോൾ മാറ്റി പറയോ "
"ഇല്ലെടി ഉറപ്പായും പോകാം "
"എപ്പോ പോകും "
"ഇന്ന് തന്നെ പോകാം എന്താ സന്തോഷമായോ "
ഇത്രയും പറഞ്ഞു സാം റിയയുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു ശേഷം പതിയെ അവളുടെ മൂക്കിൽ തന്റെ മൂക്ക് ഉരസുവാൻ തുടങ്ങി
പെട്ടെന്നാണ് സാമിന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്
"ഹോ തുലച്ചു ഏതവനാണാവോ ഈ നേരത്ത് "
സാം പതിയെ ഫോണിൽ നോക്കി
"ജൂണോ "
"എനിക്കറിയായിരുന്നു ഇവൻ തന്നെ യായിരിക്കുമെന്ന് "
"ഹലോ "
സാം പതിയെ ഫോൺ എടുത്തു
"ഹലോ അളിയാ ഞാനാ "
"മനസ്സിലായി എന്താ "
"അത് പിന്നെ നിന്റെ ചേച്ചിക്ക് നിന്നെ ഒന്ന് കാണണോന്ന് "
"ഉം ഞാൻ അറിഞ്ഞു സമയം കിട്ടുമ്പോൾ ഞാൻ അങ്ങ് വന്നോളാം "
"ഹേയ് അത് പറ്റില്ല അവൾക്ക് ഇപ്പോ നിന്നെ കണ്ടേപറ്റൂന്ന് പിന്നെ അമ്മയ്ക്കും നിന്നെ കാണണോന്ന് പറഞ്ഞു അപ്പൊ ഞാൻ കരുതി ഇവരെയെല്ലാം കൊണ്ട് അങ്ങോട്ടേക്ക് ഒന്ന് വന്നു കളയാന്ന് "
"ഇങ്ങോട്ടേക്കോ അളിയാ പൈസ വല്ലതും വേണമെങ്കിൽ ഞാൻ അയച്ചു തരാം "
" പൈസയുടെ കാര്യമൊക്കെ നമുക്ക് അവിടെ വച്ച് സംസാരിക്കാം ഇപ്പോ നീ ഞങ്ങൾക്ക് കഴിക്കാൻ എന്തെങ്കിലും സ്പെഷ്യലായി ഉണ്ടാക്കി വെക്ക് ഞങ്ങൾ ഉച്ചക്കങ്ങെത്തും
💬 Comments
View all comments