Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]
കൊണ്ട് ഫെസ്സ ഒരു പുഞ്ചിരി അങ്ങ് കൊടുത്തു....
ഫെസീന : ഹാ.... ഫെസ്സ...... ഉറങ്ങുവായിരുന്നോ?
ഫെസ്സ : അ.... ആ... ഫസീനത്ത.... കിടക്കുവായിരുന്നു...
ഫസീന : പനി കുറവുണ്ടോ മോളെ?
ഫെസ്സ : ആ.... ഇപ്പോ നല്ല കുറവുണ്ട്....
ഫസീന മെല്ലെ ഫ്ലാറ്റിന്റെ അകത്തേക്കു കയറി, ഫെസ്സയും അവരുടെ കൂടെ കയറി... അവർ ഡെയിനിങ് ടേബിളിൽ വന്ന് ഇരുന്നു..
ഫസീന : ലുബ്ന മോള് സ്കൂളിൽ പോയികാണും അല്ലെ?
ഫെസ്സ : അ.... ആ.... ഫസീനത്ത അവളെ ഹാഷിം സ്കൂളിലേക്ക് അയച്ചു...
ഫെസ്സ : ഫസീനത്ത ഇരിക്, ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം...
അതുംപറഞ് ഫെസ്സ കിച്ചണിലേക്കു പോവാൻ തുനിഞ്ഞതും ഫസീന അവളെ തടഞ്ഞു...
ഫസീന : വേണ്ട മോളെ, ഇപ്പോ കുടിക്കാൻ ഒന്നും വേണ്ട.... ഉച്ചയല്ലേ.... ചോർ കഴിച്ചതെ ഉള്ളു....
ഫെസ്സ അവിടെ തന്നെ നിന്നു...
ഫസീനയുടെ കണ്ണുകൾ ചുറ്റും എന്തോ അന്വേഷിക്കുന്നതായി ഫെസ്സക് തോന്നി....
ഫെസ്സയിൽ ആദിയും വെപ്രാളവും വീണ്ടും കൂടി...
ഫസീന : പനി വന്നതുകൊണ്ടായിരിക്കും മോളുടെ മുഖത് നല്ല ക്ഷീണം ഉണ്ട്....
ഫെസ്സ കൈ കൊണ്ട് മുഖം ഒന്ന് തുടച്ചു...
ഫെസ്സ : അ.... ആ...... അതെ.....
ഫസീന : ആട്ടെ, ഉച്ചക്ക് വല്ലതും കഴിച്ചോ?
ഫെസ്സ : അ..... ആ..... ഞാൻ ചോർ കഴിച്ചു...
ഫസീന : അതെന്താ മോള് എന്നോട് പറയായിരുന്നെ ഞാൻ ഭക്ഷണം കൊണ്ട് തരുവായിരുന്നല്ലോ?
ഫെസ്സ : അത്.... അത് കുഴപ്പം ഇല്ല ഫസീനത്ത, ഓഡർ ചെയ്തു വാങ്ങി.... പിന്നെ, ഇപ്പൊ ഞാൻ ഓക്കേ ആണ്..
💬 Comments
View all comments