Chapter Title : ദി ട്രിപ്പ് 2 [ഫിർഔൻ]
അവളെ തന്നെ നോക്കിയിരിക്കുന്നുണ്ട്, ഫെസ്സ ഒന്ന് ദീർക്ക ശ്വാസം വിട്ടു.... കാർത്തിക് അവളുടെ അടുത്തേക്ക് വന്നു...
കാർത്തിക് : ഫെസ്സ..... അവര് സീൻ ആകുവോ? അങ്ങനെയാണെങ്കിൽ ഇനി നീ ഇവിടെ നിൽക്കണ്ട, എന്റെ കൂടെ ഇറങ്.... പോവുന്ന വഴിയിൽ മോളെ സ്കൂളിൽനിന്നും പിക് ചെയ്യാം...
ഫെസ്സ അവളുടെ രണ്ട് കൈകളും അവന്റെ കഴുത്തിന്റെ പിന്നിൽ ചുരുട്ടി പിടിച് അവനെ ഒന്ന് നോക്കി...
ഫെസ്സ : ഒരു കുഴപ്പവും ഇല്ല മോനെ.... Everything is Just perfectly alright...
കാർത്തിക് : അപ്പോ..... അവര്..... അ... കണ്ടില്ലേ...
ഫെസ്സ : കാണട്ടെ..... അതിനിപ്പോ എന്താ?
കാർത്തിക് : കളിക്കല്ലേ ഫെസ്സ..... കാര്യം പറ....
ഫെസ്സ അവർ സംസാരിച്ചത് മുഴുവൻ കാർത്തികിനോട് പറഞ്ഞു....
കാർത്തിക് ഒക്കെ കേട്ടിരുന്നു....
കാർത്തിക് : അവര് പാവമായിരുന്നല്ലേ.... ഞാൻ വെറുതെ..... തെറ്റിദ്ധരിച്ചു..
ഫെസ്സ : അയ്യടാ... ഇപ്പോ അങ്ങനെ ആയല്ലോ.... നേരത്തെ നീ അവരെ കൊന്നുന്നാ ഞാൻ വിചാരിച്ചേ....
കാർത്തിക് : അതൊക്കെ ഏട്ടന്റെ ഒരു നമ്പർ അല്ലെ മോളെ...
ഫെസ്സ : നമ്പർ അല്ല കുമ്പർ, നിന്റെ ഒച്ച കേട്ടപ്പോ ഞാൻ തന്നെ പേടിച്ചുപോയി...
കാർത്തിക് : ഇപ്പോ ഒച്ചയൊക്കെ ഓക്കേ ആയില്ലേ...
ഫെസ്സ : ഇത് മതി.... ഇപ്പഴാ എന്റെ ചക്കരകുട്ടനായത്.....
കാർത്തിക് : പുഷ്പിക്കല്ലേ.... പുഷ്പിക്കല്ലേ....
രണ്ട് പേരും ഒന്ന് പൊട്ടിച്ചിരിച്ചു....
ഫെസ്സ : അവര് അങ്ങനെയൊക്കെ പറഞ്ഞപോളാടാ എന്റെ ജീവൻ തിരിച്ചു കിട്ടിയത്....
കാർത്തിക് ഫെസ്സയെ ചേർത്ത് നിർത്തി...
കാർത്തിക് : പാവം.... അവര് പറഞ്ഞതിലും കാര്യം ഉണ്ട്
💬 Comments
View all comments