Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
ഇത്രയും നാള്ളും മറ്റുള്ളവർ പറയുന്നത് കേട്ടാണോ നമ്മൾ ജീവിച്ചത്, അവർ ആണോ നമ്മുടെ സുഖ സൗകര്യങ്ങൾ തീരുമാനിക്കുന്നത്..... അവരുടെ പണം കൊണ്ടാണോ നമ്മൾ ജീവിക്കുന്നത്...
ഹാഷിം ഒന്ന് ആലോചിച്ചു...
ഹാഷിം : എടി എത്ര നാൾ എടുക്കും മൊത്തം ട്രിപ്പ് കഴിയാൻ?
ഫെസ്സ : Maximum ഒരു 35 ഡൈസ് അതിനുള്ളിൽ ഇങ് എത്തും..
ഹാഷിം : എടി അത് മാത്രമല്ല, July മാസം ആണ് വരാൻ പോവുന്നത് ആ സൈഡ് ഒക്കെ നല്ല മഴയായിരിക്കും പോരാത്തതിന് തണുപ്പും..
ഫെസ്സ : അറിയാം മാഷേ, അതൊക്കെ എനിക്കറിയാം....
ഹാഷിം : എന്തായാലും നാളെ കഴിയട്ടെ. എനിക്കും കൂടി ലീവ് കിട്ടിയാൽ ട്രിപ്പ് നമ്മൾ അടിച്ചു പൊളിക്കും.
ഫെസ്സ ഒന്നും മിണ്ടിയില്ല, ഒരു പുഞ്ചിരി മാത്രം... അവൾ അടുക്കള ജോലി തുടർന്നു... ഹാഷിം ക്ലോക്കിലേക് നോക്കി സമയം 9 മണി കഴിഞ്ഞു, ഹാഷിം കൂടെ ഫെസ്സയുടെ കൂടെ ജോലിയിലേർപ്പെട്ടു..
ഫെസ്സ : ഹാഷി, വേണ്ട.... പോയി കിടന്നോ... ഇത് കഴിഞ്ഞു.... ഞാൻ ദേ വരാം...
ഹാഷിം : എന്ന ഞാൻ പോയി ബെഡ് ഒക്കെ വിരിച്ചു വെക്കാം, നീ അങ്ങ് പോരെ..
ഫെസ്സ : ആ.... ശെരി....
ഹാഷിം റൂമിലേക്കു വിട്ടു.... ഫെസ്സ ജോലി തുടർന്നു.... റൂമിൽ എത്തിയ ഹാഷിം ബെഡ് ഒക്കെ വിരിച്ചു, ഫെസ്സെയെയും കാത്ത് ഒരു സൈഡിൽ കിടന്നു... ഒരു 15 മിനുട്ട് കഴിഞ്ഞപ്പോൾ ഫെസ്സ എത്തി, ഹാഷിമിന്റെ സൈഡിൽ ആയി കിടന്നു.... ഹാഷിം കുറച്ച് നേരം ഒന്ന് മുകളിലേക്കു നോക്കി ആലോചിച്ചു എന്നിട്ട് ഫെസ്സക്
💬 Comments
View all comments