Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
ആയി കൊടുത്തത്... ഫെസ്സയുടെത് ഒരു ബ്ലാക്ക് മേഴ്സിടീസ് സിടാൻ ആണ്, പുതിയത് വാങ്ങിയിട്ട് ഒരു വർഷം ആവുന്നതേ ഉള്ളു, ഒരു റൈഡർ ആയത്കൊണ്ടുതന്നെ അത് തന്നെ വേണം എന്ന് വാശി പിടിച്ചു വാങ്ങിയതാണ്.. സാധാരണ ഒരു വണ്ടി വാങ്ങി അത് പഴക്കും തോറും അതിനോടുള്ള ഇഷ്ട്ടം കുറയാറാണ് പതിവ് എന്നാൽ ഈ വണ്ടിയോട് ഫെസ്സക് നേരെ തിരിച്ചാണ്, ദിവസം കഴിയുതോറും ഇഷ്ട്ടം കൂടിയാണ് വരുന്നത്...
ഫെസ്സ ഹാഷിമിനോട് ബൈ ബൈ പറഞ് വണ്ടിയുംകൊണ്ട് പാർക്കിങ്ങിന്റെ പുറത്തേക്ക് ഇറങ്ങി, ഹാഷിംമും ഓഫീസിലേക്ക് തിരിച്ചു.... പോവുന്ന വഴി മുഴുവൻ ലീവിനെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു ഹാഷിമിന്റെ മനസ്സിൽ, അങ്ങനെ ഓഫീസിലേക്ക് എത്തി... പടച്ചോനോട് പ്രാർത്ഥിച്ചു ഹെഡ് ഓഫീസിലേക്ക് ഒരു മെയിൽ അയച്ചു ലീവിന് അപേക്ഷിച്ചുകൊണ്ട്.
നിമിഷങ്ങൾ കടന്നുപോയി, മണിക്കൂറുകൾ ആയി.... ഹാഷിം പ്രാർത്ഥനയിൽ തന്നെ... ഏകദേശം ഉച്ച ആയപ്പോൾ മറുപടി വന്നു, ലീവ് നൽകാം പക്ഷെ 45 ദിവസം പറ്റില്ല, Maximum 20 ദിവസം, അതിൽ കൂടുതൽ പറ്റില്ല എന്നായിരുന്നു മാനേജ്മെന്റിന്റെ തീരുമാനം, ഹാഷിം റീജിയണൽ മാനേജർ ആണ്, താങ്കളുടെ അഭാവം കമ്പനിയുടെ പ്രവർത്തനത്തെ തടസപ്പെടുത്തും അതുകൊണ്ടാണ് ലീവ് നിഷേധിക്കപെട്ടത്തെന്നും വിശദീകരണം ഉണ്ട്, അതിലും കൂടുതൽ ലീവ് വേണമെങ്കിൽ ആദ്യം 20 ദിവസം, പിന്നെ 15 ദിവസം കമ്പനിയിൽ വരണം, അതിന് ശേഷം വീണ്ടും 20 ദിവസം ആ ഒരു ഓഫർ കൂടി മെയിലിൽ ഉണ്ട്...
ഹാഷിമിന് ദേഷ്യവും സങ്കടവും സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരുന്നു, ഇതെങ്ങനെ ഫെസ്സയോട് പറയും എന്ന് ആലോചിച്ചു ഹാഷിമിന് തല ചൂട് വീണ്ടും കൂടി...
💬 Comments
View all comments