Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
അബുദാബി അർബൻ പ്ലാനിങ് ഡിപ്പാർട്മെന്റിൽ പ്ലാനർ ആയി ജോലി ചെയുന്നു.
കുടുംബസമേതം ആയത് കൊണ്ട് വളരെ വിരളമായേ നാട്ടിലേക് പോവാറുള്ളു 3 ഓ 4 ഓ വർഷത്തിൽ ഒരിക്കൽ അതും 10 ഓ 15 ഓ ദിവസം തങ്ങി തിരിച്ചു വരും, എന്നിരുന്നാലും എല്ലാവരെയും എല്ലാ ദിവസവും വീഡിയോ കാൾ വിളിച്ചു ഒരു പ്രാവിശ്യമെങ്കിലും സുഖ വിവരം തിരക്കും ഫെസ്സയുടെ വീട്ടുകാരെയും വിളിക്കാൻ മറക്കാറില്ല.എല്ലാവരും അത്രയും അടുപ്പത്തിൽ ആണ് കഴിയുന്നത്.
ഫെസ്സയുടെ കുടുംബം പണ്ടുമുതലേ എന്റെ കുടുംബവുമായി ബന്ധംഉണ്ടായിരുന്നു. അങ്ങനെയാണ് ഫെസ്സയുടെ കല്യാണ ആലോചന കൂടി വരുന്നത്, പരസ്പരം നന്നായി അറിയുന്ന കുടുംബങ്ങൾ, അതുകൊണ്ട് തന്നെ കുടുംബത്തെ പറ്റി കൂടുതൽ ആലോചിക്കേണ്ടി വന്നില്ല, പെണ്ണിനും ചെറുക്കനും ഇഷ്ട്ടമായാൽ ഉടൻ കല്യാണംഅതായിരുന്നു കാരണവന്മാരുടെ തീരുമാനം.
അടുത്തുള്ള ഒരു ബീച് റിസോർട്ടിൽ ആണ് ഫെസ്സയെ പെണ്ണ് കാണാൻ പോയത്, ആദ്യം ഞങ്ങൾ കാണും എന്ന് പെങ്ങന്മാർക് വാശി ആയിരുന്നു, ഞങ്ങൾക്ക് ഇഷ്ട്ടപെട്ടാൽ നീ പോയി കണ്ടാമതി, അല്ലെങ്കിൽ കാണാൻ പോലും നിൽക്കേണ്ട.... ഡീലിൽ ഹാഷിം ഓക്കേ പറഞ്ഞു.
പറഞ്ഞതുപോലെ തന്നെ പെങ്ങന്മാർ ആദ്യം കണ്ടു, പിന്നെ ഉമ്മ, പിന്നെ ഉപ്പ, പിന്നെ പെങ്ങന്മാരുടെ കുട്ടികൾ, പിന്നെ അളിയന്മാർ എല്ലാവരുടെയും മുഖത്തു ഗ്രീൻ സിഗ്‌നൽ... പിന്നെയായിരുന്നു തന്റെ ഊഴ•,
പുഴക് അരികിലുള്ള റെസ്റ്റോറന്റിൽ ആൾ ഉണ്ട് ഇളയപെങ്ങൾ ആണ് സിഗ്നൽ തന്നത്, പോയി കണ്ട് സംസാരിക്കാൻ ഉമ്മ തല കൊണ്ട് ആംഗ്യം കാണിച്ചു.... ഫെസ്സയുടെ കുടുംബക്കാരെ ഒന്ന് നോക്കി, എല്ലാവരും തന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട് ഫെസ്സയുടെ ഉപ്പയുടെ വകയും ഒരു തല
💬 Comments
View all comments