Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
കുലുക്കം കിട്ടി പിന്നെ ഒന്നും ആലോചിച്ചില്ല മെല്ലെ റെസ്റ്റോറന്റിലേക് നടന്നു, അവിടെ എത്തി ഒന്ന് ചുറ്റും കാണോടിച്ചു, അറ്റത്ത് ഗ്ലാസ് കൊറിഡോറിന്റെ സമീപം പുഴയിലേക് കണ്ണു നട്ട് അവൾ ഇരിക്കുന്നുണ്ട്, ഒരു പിസ്ത കളർ ചുരിദാറാണ് വേഷം, ഹാഷിം പതിയെ അടുത്തേക്ക് ചെന്നു,
ഹാഷിം : ഹായ്, ഫെസ്സ...
അവൾ പതിയെ പുറകോട്ട് തിരിഞ്ഞു, പുറകിൽ ഹാഷിം ഒരു പുഞ്ചിരിയോടെ നിൽക്കുന്നു, അവളും ഒരു പുഞ്ചിരി കൊടുത്തു...
ഫെസ്സ : ഹായ്...
വല്യ നാണകാരിയൊന്നും അല്ല, ആൾ നല്ല സ്മാർട്ട് ആണ്, വിദ്യാഭ്യാസം ഉള്ളത് സംസാരത്തിൽ നിന്നും അറിയാം, കുടുംബം ഓർത്തഡോക്സ് ആണെങ്കിലും ആൾ അത്യാവിശം പുതു തലമുറയിൽ ഉള്ളത് തന്നെ, കുറച്ച് നേരം സംസാരിച്ചിരുന്നു, ഹാഷിമിന് ഇഷ്ട്ടപ്പെട്ടു,....
അപ്പോളേക്കും പിനീന്ന് വിളി വന്നു, "മതി മതി ബാക്കി നികാഹ് കഴിഞ്ഞിട്ട്"
മൂത്ത അളിയൻ ആയിരുന്നു വിളിച്ചു കൂവിയത്, അത് കേട്ട് എല്ലാവരും ഒന്ന് ചിരിച്ചു....
ഈ വിളി താൻ പ്രതീക്ഷിച്ചതാണ്, കാരണം പറഞ്ഞല്ലോ നികാഹ് കഴിയാതെ ഒരു ആണും പെണ്ണും സംസാരിച്ചാൽ അത് പടച്ചോൻ പൊറുക്കൂല, ഇത് ഞങ്ങളുടെകുടുംബത്തിന്റെ കണ്ടുപിടുത്തം ആണ് എട്ടോ...
എന്തായാലും എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു, വൈകിട്ട് ഒരു 8 മണി ആവുമ്പോൾ ഫെസ്സയുടെ വീട്ടീന്ന് കാൾ വന്നു, ഉപ്പയാണ് എടുത്തത്, ആദ്യം മനസ്സ് ഒന്ന് പിടഞ്ഞെങ്കിലും അവൾക് തന്നെഇഷ്ട്ടപെടാതിരിക്കാൻ കാരണം ഒന്നും ഉണ്ടാവില്ല എന്ന് ഓർത്തപ്പോ ഒരു ആശ്വാസം...
ഒരു 15 മിനുട്ട് അവർ സംസാരിച്ചു ഫോൺ വെച്ച ശേഷം ഉപ്പ എല്ലാവരോടുമായി പറഞ്ഞു, അടുത്ത മാസം 15 ന് കല്യാണം,
💬 Comments
View all comments