Chapter Title : ദി ട്രിപ്പ് [ഫിർഔൻ]
നിക്കാഹും കല്യാണവും ഒരുമിച്ചു, കേട്ടവർ കേട്ടവർ ഒരു ഞെട്ടൽ, ആകാംഷ അവസാനം ഒരു ആഹ്ലാദവും... പിന്നീടുള്ള 1 മാസം പോയ വഴി അറിഞ്ഞില്ല, ഡ്രസ്സ് എടുക്കലും, കല്യാണം വിളിക്കലും, പാർട്ടി, പന്തൽ, അങ്ങനെ അങ്ങനെ നിന്ന് തിരിയാൻ സമയം കിട്ടിയില്ല.
അങ്ങനെ കല്യാണവും കഴിഞ്ഞു, കുറച്ചു നാൾ രണ്ടു പേരും നാട്ടിൽ നിന്നു പിന്നെ നേരെ ഇങ് പ്ലെയിൻ കയറി ആർക്കിടെക്ചേർ പഠിച്ചതുകൊണ്ട് ഫെസ്സക് ഇവിടെ ജോലി കിട്ടാൻ വല്യ പ്രയാസം ഉണ്ടായിരുന്നില്ല അങ്ങനെ ജീവിതം ആരംഭിച്ചു, വളരെ സന്തോഷം... അതിനിടയിൽ ഒരു പെൺകുഞ്ഞിനെ കൂടെ കിട്ടി.... ഒന്ന് മതി എന്നാണ് തല്കാലം തീരുമാനം...
തനിക്കും ഭാര്യക്കും UAE ഡ്രൈവിംഗ് ലൈസൻസ് ഉള്ളത്കൊണ്ട് വീക്കെൻഡ് ആവുമ്പോൾ ഒരു കറക്കം അത് പതിവുള്ളതാണ്, ഫെസ്സക് അത് നിർബന്തമാണ്, അത് മാത്രമല്ല ഫെസ്സ ഒരു റൈഡറും ഫോട്ടോഗ്രാഫറും കൂടി ആണ്, ജോലിയിൽ ഒരു ഇടവേള കിട്ടിയാൽ അപ്പോ തന്നെ ക്യാമറയും വണ്ടിയും കൊണ്ട് ഇറങ്ങും, കാറിനെകാൾ കൂടുതൽ ഫെസ്സക്ക് ഇഷ്ട്ടം ബൈക്ക് ആണ് അതുകൊണ്ട് തന്നെ അവൾക്ക് സ്വന്തമായി ഒരു BMW 310 RR വണ്ടി അങ്ങ് നാട്ടിൽ വാങ്ങി ഇട്ടിട്ടുണ്ട് എന്നിരുന്നാലും ഉപയോഗം കുറവായിരുന്നു,
കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ അവളുമായി ബൈക്കിൽ കറങ്ങിയിരുന്നു അപ്പോളും അവൾ തന്നെയാണ് അതികവും വണ്ടി ഓടിക്കാറുള്ളത്, മറ്റുള്ളവർ വണ്ടി ഉപയോഗിക്കുന്നത് ഫെസ്സക് ഒട്ടും പിടിക്കില്ല അത് കൊണ്ട് തന്നെ ആങ്ങളമാരായിട്ടും കസിൻസായിട്ടും ഒരുപാട് പേർ അവളുടെ കുടുംബത്തിൽ ഉണ്ടെങ്കിലും ഒരാൾ പോലും ആ വണ്ടി തൊട്ട് നോക്കുക പോലും ചെയ്യില്ല.
കല്യാണം
💬 Comments
View all comments