Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]
...... ഫാത്തിമയെ പെണ്ണുകാണാൻ ആരെങ്കിലും വന്നതാവും ....... ഉമ്മ അന്നേ എന്നോട് പറഞ്ഞതാണ് ..... ഞാൻ വേറെ നോക്കിക്കോളാൻ ..... ഇപ്പോൾ ഉമ്മ കട്ട കലിപ്പിലാണ് ...... ആ കുഞ്ഞിനെ കിട്ടാൻ അവർ ഇപ്പോൾ എന്ത് ചെയ്യും ...... പോകട്ടെ അവളെങ്കിലും പോയി രക്ഷപെടട്ടെ ........
പിറ്റേന്ന് അലി കടയിലേക്ക് പോകാൻ ഇറങ്ങുമ്പോൾ ആയിഷ അലിയെ ഭയങ്കര ഗൗരവത്തിൽ വിളിച്ചു ........ അലി പേടിച്ച് ഉമ്മയെ നോക്കി ......
ആയിഷ ...... അലി ഇന്നുമുതൽ നമ്മുടെ കടയിൽ ഫാത്തിമയാണ് ക്യാഷിൽ ഇരിക്കുന്നത് നീ അവളെയും കൊണ്ട് പോകണം ...... അവളോട് വലിയ മുതലാളി കളിക്കാനൊന്നും നിൽക്കണ്ട ...... പറഞ്ഞുറപ്പിച്ച പെണ്ണാണ്
അലി ...... ആർക്ക് ?
ആയിഷ അലിയെ രൂക്ഷമായി നോക്കി ...... ഒന്നും മിണ്ടാതെ അവൻ ഫാത്തിമയെ കാത്ത് ബൈക്കിൽ ഇരുന്നു ...... ഫാത്തിമ അണിഞ്ഞൊരുങ്ങി അലിയുടെ അടുത്തേക്ക് വന്നു ....... അലി അവളെ അടപടലം ഒന്ന് നോക്കി .......
ആയിഷ ...... ഇവനോട് അധികം സംസാരിക്കാനൊന്നും നിൽക്കണ്ട ...... പിന്നെ നെ ഉച്ചയാകുമ്പോൾ ഇങ്ങോട്ട് വരണം അവൾക്ക് കഴിക്കാൻ ചോറ് എടുത്തോണ്ട് പോകാൻ .........
അലി ആയിഷയെ ദയനീയമായി ഒന്ന് നോക്കി ...... അവളെയും കൊണ്ട് കടയിലേക്ക് പോയി ...... പേരില്ലാത്ത കടയുടെ മുന്നിൽ അലി വണ്ടി നിർത്തി കട തുറന്നു ....... ആളില്ലാത്തപ്പോൾ സ്റ്റൂളിൽ അലി ഇരിക്കുമ്പോൾ കറങ്ങുന്ന കസേരയിൽ അലിയെ മൈൻഡ് പോലും ചെയ്യാതെ ഫാത്തിമ പൊളിച്ചു ........ അങ്ങിനെ ആഴ്ചകളും മാസങ്ങളും കടന്നുപോയി ...... കടയുടെ രൂപത്തിലും ഭാവത്തിലും മാറ്റം
💬 Comments
View all comments