Chapter Title : ദിൽ ഹേ ഫാത്തിമ [AARKEY]
ഇത് കേട്ടപ്പോൾ ഒരു സന്തോഷം തോന്നുന്നില്ലേ ? .....
ഫാത്തിമ ..... മും ..... എന്നാലും ......
അലി ചിരിച്ചുകൊണ്ട് അവളെയും കൊണ്ട് മുകളിലേക്ക് പോയി .....
ഒരുദിവസം ഫൈസലും സഫിയയും അബ്ബാസിനെ കാണാൻ കടയിലേക്ക് വന്നു ..... രണ്ടു പേരെക്കുറിച്ചും പരാതി മാത്രമേ അബ്ബാസിനും അയിഷാക്കും പറയാനുണ്ടായിരുന്നുള്ളു .......
അബ്ബാസ് ..... രാവിലെ രണ്ടും കൂടി കടതുറക്കാൻ വരും ..... നമ്മൾ വന്നുകേറിയാൽ അപ്പോൾ ഇറങ്ങും ..... നാടുതെണ്ടാൻ ..... പണ്ടായിരുന്നെങ്കിൽ ആ കുഞ്ഞിനെയെങ്കിലും സ്കൂളിൽ കൊണ്ടാക്കുമായിരുന്നു .... ഇപ്പോൾ അതും ഇല്ല ..... പാതിരാത്രി ആകുമ്പോൾ വന്ന് കേറും ...... എവിടെ പോകുന്നോ എന്തിനീ പോകുന്നോ .... ചോദിച്ചാൽ രണ്ടാളും വായ് തുറക്കില്ല .....
ഫൈസൽ .... പിള്ളേരല്ലേ ... അവർക്ക് അതിനുള്ള പ്രായമല്ലേ ഉള്ളു ......
അബ്ബാസ് ...... ഞാൻ ഒന്ന് തീരുമാനിച്ചു ..... ഇനി തുണിയെടുക്കാൻ രണ്ടിനെയും കൂടി വിടാം .... ഇവിടെ ഉണ്ടായിട്ടും വലിയ പ്രയോജനമൊന്നും ഇല്ല .... ഏതെങ്കിലും നടക്കട്ടെ .....
ഫൈസൽ ..... അപ്പോൾ ആഫിയോ ?
ആയിഷ ..... പിന്നേ ... ഇല്ലെങ്കിൽ അവരല്ലേ നോക്കുന്നത് .... ഇപ്പോൾ ആഫി ഉറങ്ങുന്നത് വരെ ഞങ്ങളോടൊപ്പമാണ് .......
സഫിയ ചിരിച്ചുകൊണ്ട് .... അത് അവർക്ക് മനസമാധാനത്തോടെ ഉറങ്ങാൻ വേണ്ടിയായിരിക്കും ..... ഞങ്ങൾ നോക്കിയിട്ട് രണ്ടാളും വളരെ സന്തോഷത്തിൽ ആണ് .... പിള്ളേരല്ലേ അവര് പൊളിക്കിട്ട് ഇക്കാ ..... അവരുടെ സന്തോഷമല്ലേ നമുക്ക് വലുത് ..... അവർക്ക് വേണ്ടിയല്ലേ നമ്മൾ രാവും പകലും കഷ്ടപ്പെട്ട് ഇത്രയും ഉണ്ടാക്കി വച്ചിരിക്കുന്നത് .....
ആയിഷ ..... എന്നാലും ഇക്കയോന്ന് സംസാരിച്ചേക്ക് ....
ഫൈസൽ .... അയ്യോ .. ഞാൻ ഒന്നും പറയാൻ നിൽക്കുന്നില്ല .....
അബ്ബാസ് .... ഇതാണ് കുഴപ്പം ..... തുണി എടുക്കാനെങ്കിലും ഒന്ന് പറഞ്ഞു വിട് .....
ഫൈസൽ .... അത് ഞാൻ സംസാരിക്കാം .....
ഫൈസൽ അലിയെയും ഫാത്തിമയെയും വിളിച്ച് തുണി പോകുന്ന കാര്യം സംസാരിച്ചു ..... ബാപ്പ പണികൊടുത്തതാണെന്നറിഞ്ഞിട്ടും അവൻ പോകാമെന്ന് സമ്മതിച്ചു ..... ഫൈസൽ ഒരു
💬 Comments
View all comments