Chapter Title : ഡിംപിൾ [Anand]
അവർ വിളിച്ചു ആനന്ദ്. ഞാൻ അവരെ നോക്കി. അവരൊന്നും മിണ്ടുന്നില്ല. ഇരുവരുടെയും കണ്ണുകൾ ഇടഞ്ഞു. അവർ അല്പം കൂടി അടൂത്തിരുന്നു.
ഞാൻ പെട്ടെന്ന് അവരെ നോക്കി ചോദിച്ചു എന്തെ മിസ് ഇന്നെന്നെ ഇവിടേയ്ക്ക് ക്ഷണിച്ചത്? ഞാൻ എന്ത് തെറ്റാ മിസ്നോട് ചെയ്തത് എന്നോട് വിരോധം തോന്നാൻ? അവർ പാർത്തിയെ പറഞ്ഞു ആനന്ദ് നീ ഒരു തെറ്റും ചെയ്തില്ലാ. സത്യത്തിൽ എനിക്ക് നിന്നോട് അസൂയ ആയിരുന്നു. കോളേജിലെ ഭൂരിഭാഗം കുട്ടികളും ടീച്ചേഴ്സും നിന്റെ ആരധകരാണ്. ആ അസൂയ ആണു എന്നെ നിന്നിൽ നിന്നും അകറ്റിയത്. നീ എന്നോട് ക്ഷമിക്കു. നിന്നെ പല സ്ഥലത്തും ഒറ്റപ്പെടുത്താനും ചെറുതാക്കാനുമാണ് ഞാൻ ശ്രമിച്ചത്. പക്ഷെ അവിടെയെല്ലാം നീ എന്നെ തോൽപിച്ചു. ഞാൻ പലരുടെയും വെറുപ്പ് ഇരന്നു വാങ്ങുകയായിരുന്നു എന്ന് വളരെ വൈകിയാണ് ഞാൻ അറിഞ്ഞത്. നിന്റെ തികഞ്ഞ ജന്റിൽ ബിഹേവിയർ നിന്റെ പാട്ടുകൾ എല്ലാം എല്ലാവരിൽ നിന്നും നിന്നെ എപ്പോഴും ഉയരത്തിൽ നിറുത്തുന്നു. നിനക്കെതിർവ കോളേജിൽ മത്സരിക്കാൻ പോലും ആരും തയാറാകാത്തത് എന്റെ കണ്ണു തുറപ്പിച്ചു. എങ്കിലും നിന്നോട് മിണ്ടാൻ എന്റെ മിഥ്യാഭിമാനം എന്നെ അനുവദിച്ചില്ല. എന്നോട് നീ ക്ഷമിക്കില്ലേ?
💬 Comments
View all comments