Chapter Title : ഡിറ്റക്ടീവ് അരുൺ 1 [Yaser]
കേസായാലും അന്വേഷിച്ചേ പറ്റൂ"
ഗോകുൽ മനസില്ലാ മനസോടെ വാതിലിനു നേർക്ക് നടന്നു. "എനിക്കു വയ്യ ഇത്തരം കേസിനു പിന്നാലെ നടക്കാൻ നീ തന്നെ അന്വേഷിച്ചാൽ മതി."ഗോകുൽ വാതിലിനടുത്ത് എത്തുന്നതിന് മുമ്പ് അരുണിനോട് പറഞ്ഞു.
ഗോകുൽ വാതിൽ തുറന്ന് കോപത്തോടെ പുറത്തേക്കിറങ്ങി.
"ഡിറ്റക്ടീവ്" പുറത്ത് നിന്ന മധ്യവയസ്കൻ ചോദ്യഭാവത്തിൽ അവനെ നോക്കിക്കൊണ്ട് പറഞ്ഞു. അവൻ അരുൺ ഇരുന്നിരുന്ന കാസാരക്ക് നേരെ വിരൽ ചൂണ്ടി. വന്നയാൾ അകത്തേക്ക് കയറിയപ്പോൾ അവൻ പുറത്തേക്കിറങ്ങി.
"സാർ ഞാൻ മോഹനൻ. എന്റെ മകളുടെ കല്യാണം ഉറപ്പിച്ചു. ചെക്കനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ ആരാണ് നല്ലത് എന്ന് കൂട്ടുകാരോട് ചോദിച്ചപ്പോൾ ഈ അഡ്രസ് ആണ് എന്റെ സുഹൃത്ത് ഹരി തന്നത്"
"ഓക്കെ നിങ്ങളിരിക്കൂ." അരുൺ തനിക്കെതിരെയുള്ള കസാരയിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.
അയാൾ കസാരയിലേക്കിരുന്നു. "സാർ എന്തെല്ലാം കാര്യങ്ങളാണ് അതിനു വേണ്ടി നിങ്ങൾക്ക് വേണ്ടത്" അയാൾ വീണ്ടും ചോദിച്ചു.
കാര്യമായ ഒന്നും വേണ്ട. പേരും അഡ്രസും ഒരു ഫോട്ടോയും വേണം. ബാക്കിയുള്ളതെല്ലാം ഞങ്ങൾ അങ്ങോട്ടറിയിക്കാം"
"സാർ എത്ര ദിവസമെടുക്കും ഈ അന്വേഷണ റിപ്പോർട്ട് കിട്ടാൻ "
"ഒരു നാല് ദിവസം. അതിനുള്ളിൽ പയ്യനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും കൈമാറാം." അരുൺ മറുപടി നൽകി.
അയാൾ പാന്റിന്റെ പോക്കറ്റിൽ കയ്യിട്ട് ഒരു കടലാസ് പുറത്തേക്കെടുത്ത് അരുണിനു മുന്നിൽ വെച്ച് കൊണ്ട് പറഞ്ഞു. പേരും അഡ്രസും ഇതിലുണ്ട്. ഫോട്ടോ ഇതാ" ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എടുത്ത് അരുണിനു നേരെ നീട്ടിക്കൊണ്ട് മോഹനൻ പറഞ്ഞു.
അരുൺ ആഫോട്ടോ വാങ്ങി. ആ ഫോട്ടോയിലെ മുഖത്തേക്ക് ഒന്ന്
💬 Comments
View all comments