Chapter Title : ഡിറ്റക്ടീവ് അരുൺ 1 [Yaser]
സൂക്ഷിച്ചു നോക്കി. ശേഷം മേശ വലിപ്പ് തുറന്ന് അതിൽ നിന്നും പശ എടുത്ത് ഫോട്ടോയുടെ പിൻവശത്ത് തേച്ച് പിടിപ്പിച്ചു .ശേഷം അവൻ അത് മോഹനൻ നൽകിയ അഡ്രസ് എഴുതിയ പേപ്പറിൽ പതിപ്പിച്ചു.
അത് കഴിഞ്ഞ് അരുൺ മുഖമുയർത്തി നോക്കുമ്പോൾ മോഹനൻ മേശപ്പുറത്ത് ഒരു ചെക്ക് ബുക്ക് വെച്ച് അതിൽ ഒപ്പിടുന്നതാണ് കണ്ടത്. "സാർ എത്രയാ സാറിന്റെ ഫീസ്" ഒപ്പിട്ടതിനു ശേഷം അയാൾ മുഖമുയർത്തി ചോദിച്ചു.
"സാർ സാധാരണ ഇരുപത്തയ്യായിരം രൂപയാണ് വാങ്ങാറുള്ളത്."
"ശരി" അയാൾ വീണ്ടും തല കുനിച്ച് ചെക്കിൽ സംഖ്യ എഴുതി. ശേഷം ചെക്ക് ബുക്കിൽ നിന്നും അത് കീറി അരുണിനു നൽകി.
അവൻ ചെക്കിലേക്ക് നോക്കി അമ്പതിനായിരം ആണ് അതിൽ എഴുതിയിരുന്നത്. "സാർ ഇത് കൂടുതൽ ഉണ്ടല്ലോ"
"എത്രയും പെട്ടന്ന് അന്വേഷണം പൂർത്തിയാക്കാനാണത്"
"സോറി സാർ അതിലും വേഗത കൂട്ടിയാൽ ഒരു പക്ഷേ തരുന്ന വിവരങ്ങൾ ശരിയാവണമെന്നില്ല. ഈ നാലു ദിവസങ്ങളിലും ഒരാൾ അദ്ദേഹത്തെ നിരീക്ഷിക്കും. മറ്റൊരാൾ അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. വേണമെങ്കിൽ രണ്ട് ദിവസം കൂടെ കൂടുതൽ അന്വേഷിച്ച് കൂടുതൽ വിശദമായ ഒരു റിപ്പോർട്ട് വേണമെങ്കിൽ തയ്യാറാക്കാം."
"വേണ്ട നാല് ദിവസം അന്വേഷിച്ച് റിപ്പോർട്ട് തരൂ. കൂടുതൽ അന്വേഷണം വേണമെങ്കിൽ അത് നോക്കിയിട്ട് അന്ന് തീരുമാനിക്കാം.
"ശരി സാർ" അരുൺ ചെക്ക് മേശവലിപ്പിലേക്ക് വെച്ച് കൊണ്ട് പറഞ്ഞു.
"എങ്കിൽ ശരി, ഞാൻ അഞ്ചാം ദിവസം വരാം." മോഹനൻ പോവാനായി എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
"ശരിസാർ ഞങ്ങൾ കിട്ടാവുന്ന അത്രയും വിവരങ്ങൾ അന്നത്തേക് സംഘടിപ്പിക്കാം" പുറത്തേക്ക് നടക്കുന്ന മോഹനനെ വാതിൽക്കൽ വരെ
💬 Comments
View all comments