0%

Chapter Title : ഡിറ്റക്ടീവ് അരുൺ 1 [Yaser]

Author : Kambikathakal Read All Parts 420

വരുന്നുണ്ടോ."

"ഉവ്വ്...അന്വേഷണം ഇപ്പോൾ തന്നെ ആരംഭിക്കാം. ഇനി വൈകിപ്പിക്കുന്നില്ല" ഗോകുൽ വളരെ ഉത്സാഹത്തിലായിരുന്നു.

ഗോകുലിന് അമിത ഉത്സാഹം കണ്ടു അരുണിന് ഭയം കൂടുകയാണ് ചെയ്തത്. പക്ഷേ പ്രതിഫലം കുറഞ്ഞാലും കേസ് ഏറ്റെടുക്കാൻ തന്നെയായിരുന്നു അരുണിന്റെ തീരുമാനം.

"എന്നാൽ വൈകണ്ട പോകാം" പ്രേമചന്ദ്രൻ പറഞ്ഞു കൊണ്ട് എഴുന്നേറ്റു. പുറകെ ആ ഇരുവർ സംഘവും.

ഏതാണ്ട് അരമണിക്കൂറോളം സമയം എടുത്തു, അവർ പ്രേമചന്ദ്രന്റെ വീട്ടിൽ എത്തിച്ചേരാൻ. കാർ ഗേറ്റ് കടന്ന് അകത്തെത്തിയപ്പോൾ തന്നെ ഒരു സ്ത്രീ സിറ്റൗട്ടിൽ എത്തി. അതായിരിക്കാം പ്രേമചന്ദ്രന് ഭാര്യ എന്ന് ഗോകുൽ ഊഹിച്ചു.

മൂവരും കാറിൽനിന്നിറങ്ങി. പ്രേമചന്ദ്രന്റെ കാറിലായിരുന്നു അവർ വന്നത്.

"ഞാൻ അരുൺ. ഇത് എന്റെ കൂട്ടുകാരൻ ഗോകുൽ. ഞങ്ങൾ പ്രേമചന്ദ്രന്റെ പഴയ സുഹൃത്തുക്കളാണ്." അരുൺ പ്രേമചന്ദ്രന് ഭാര്യ എന്ന് തോന്നിയ സ്ത്രീക്ക് തങ്ങളെ പരിചയപ്പെടുത്തി.

"കയറി വരൂ" അവർ പറഞ്ഞു. ഗോകുൽ അവരെ സൂക്ഷിച്ചു നോക്കി. മകളെ കാണാതായ ഒരു സ്ത്രീയുടെ ദുഃഖം ആ മുഖത്ത് കണ്ടെത്താൻ അവന് സാധിച്ചില്ല. ഒരുപക്ഷേ ഇത് പ്രേമചന്ദ്രനെ ബന്ധുക്കൾ ആരെങ്കിലും ആയിരിക്കുമോ എന്ന് പോലും അവൻ സംശയിച്ചു.

"ഇത് എന്റെ ഭാര്യ ശ്രീദേവി." ഗോകുലിന്റെ സംശയത്തിനുത്തരമെന്നോണം പ്രേമചന്ദ്രൻ തന്റെ ഭാര്യയെ അവർക്ക് പരിചയപ്പെടുത്തി. ഗോകുൽ സ്ത്രീയെ ഒന്നു ചുഴിഞ്ഞു നോക്കി. മകളെ കാണാതായതിന്റെ കഠിന ദുഃഖം ഒന്നും അവരുടെ കണ്ണുകളിൽ ഉണ്ടായിരുന്നില്ല.

"കുറച്ചു വെള്ളം കിട്ടിയാൽ നന്നായിരുന്നു." അരുൺ ശ്രീദേവിയെ ഒഴിവാക്കാനായി പറഞ്ഞു. തങ്ങൾ കുറ്റാന്വേഷകരാണെന്ന് ആ സ്ത്രീ അറിയേണ്ട എന്ന് അവൻ തീരുമാനിച്ചു.

"വത്സലേ കുറച്ച് വെള്ളം കൊണ്ടു വരൂ." അവന്റെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട്

💬 Comments

View all comments