Chapter Title : ഡിറ്റക്ടീവ് അരുൺ 1 [Yaser]
ശ്രീദേവി അടുക്കളഭാഗത്തെ നേരെ തിരിഞ്ഞു വിളിച്ചുപറഞ്ഞു. ഗോകുൽ ശാസന രൂപത്തിൽ അരുണിനെ നോക്കി. പിന്നെ പ്രേമചന്ദ്രനെയും.
"ദേവി നീ തന്നെ പൊയ്ക്കോളൂ ഞങ്ങൾക്ക് ചില കാര്യങ്ങൾ ചർച്ചചെയ്യാൻ ഉണ്ട്." ഗോകുലിന്റെ നോട്ടം തിരിച്ചറിഞ്ഞ പ്രേമചന്ദ്രൻ ഭാര്യയായി പറഞ്ഞു.
"കണ്ടവന്മാർക്ക് വെള്ളമെടുക്കാൻ ഞാനെന്താ വേലക്കാരിയോ." ധാർഷ്ട്യത്തോടെ അങ്ങനെ പറഞ്ഞുകൊണ്ട് നിലത്തു ആഞ്ഞു ചവിട്ടി അവർ തൊട്ടടുത്തുള്ള മുറിയിലേക്ക് കയറി.
"സാർ ഞങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളാണെന്നേ ഇവിടെയുള്ളവർ അറിയാൻ പാടുള്ളൂ. അതൊരുപക്ഷേ അന്വേഷണത്തിന് ഗുണം ചെയ്യുമെന്ന് തോന്നുന്നു." അരുൺ പ്രേമചന്ദ്രൻ കേൾക്കെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
"ശരി"
"ഞങ്ങൾക്ക് രശ്മിയുടെ റൂം ഒന്ന് പരിശോധിക്കണമായിരുന്നു"
"അതിനെന്താ മുകളിലാണ് രശ്മിയുടെ മുറി." കോണിക്ക് നേരെ നടന്നുകൊണ്ട് പ്രേമചന്ദ്രൻ പറഞ്ഞു.
ഗോകുലും അരുണും പ്രേമചന്ദ്രനെ അനുഗമിച്ചു. കോണി കയറിയ അവർ ഒരു ഹാളിലേക്കാണ് എത്തിയത്. അതിന്റെ വലതു സൈഡിൽ ഉള്ള റൂമിലേക്ക് ആണ് പ്രേമചന്ദ്രൻ അവരെ കൂട്ടിക്കൊണ്ടു പോയി.
"ഇതാണ് രശ്മിയുടെ മുറി" പ്രേമചന്ദ്രൻ പറഞ്ഞു.
ഗോകുലും അരുണും മുറിക്കകത്തേക്ക് കയറി. "ഞാൻ കുടിക്കാനെന്തെങ്കിലും എടുത്തു വരാം. ന്യൂസ് പിടിക്കാൻ വേലക്കാരിയും ഇനി ഇവിടെ വരണ്ട." എന്ന് പറഞ്ഞുകൊണ്ട് പ്രേമചന്ദ്രൻ താഴേക്കിറങ്ങി.
രശ്മിയുടെ മുറിയിൽ കയറി അല്പസമയം കൊണ്ട് തന്നെ മുല്ലപ്പൂവിന്റെ നേർത്ത ഗന്ധം അവരെ പൊതിഞ്ഞു. രശ്മി റൂം സ്പ്രേ ഉപയോഗിക്കാറുണ്ട് എന്നവർക്ക് മനസ്സിലായി.
ഗോകുൽ മുറിയിൽ ആകമാനം കണ്ണോടിച്ചു. വൃത്തിയായി പുസ്തകങ്ങൾ അടുക്കി വച്ചിരിക്കുന്ന ഷെൽഫ്. ഒരു സ്റ്റഡി ടേബിൾ, കട്ടിൽ, അലമാര എന്നിവയായിരുന്നു ആ മുറിയിലെ ഫർണിച്ചറുകൾ.
സ്റ്റഡി ടേബിളിൽ മാല ചാർത്തി വെച്ച ഒരു സ്ത്രീയുടെ ചിത്രം
💬 Comments
View all comments