0%

Chapter Title : ഡിറ്റക്ടീവ് അരുൺ 1 [Yaser]

Author : Kambikathakal Read All Parts 422

ഗോകുൽ ശ്രദ്ധിച്ചു. താഴെ കണ്ടത് രശ്മിയുടെ അമ്മയാണെങ്കിൽ, രശ്മിക്ക് ഇത്രയും പ്രിയപ്പെട്ട ഈ വ്യക്തി ആരായിരിക്കും എന്ന് ആലോചിച്ചു.

ആ സമയം അരുൺ പുസ്തക ഷെൽഫിൽ നിന്നും പുസ്തകങ്ങൾ എടുത്ത് പരിശോധിക്കുകയായിരുന്നു. അതിൽനിന്ന് ഒരു ഡയറിയും ഒരു ആൽബവും അരുണിനെ കിട്ടി.

അവൻ ആൽബം കൈയിലെടുത്തപ്പോൾ അതിൽ നിന്നും രണ്ടു മൂന്നു ഫോട്ടോകൾ നിലത്തേക്ക് വീണു. കോളേജിലെ കൂട്ടുകാരുടെ ഗ്രൂപ്പ് ഫോട്ടോ ആയിരുന്നു അത്. അവൻ കൈയിലുണ്ടായിരുന്ന ഡയറിയും ആൽബം മേശപ്പുറത്തു വെച്ച് നിലത്തുവീണ് ഫോട്ടോകൾ എടുത്തു അവ വീണ്ടും ആൽബത്തിന്റെ ഇടയിലേക്ക് വെച്ചു.

അവൻ ആ ഡയറി തുറന്നു നോക്കി. അത് ഫോൺ നമ്പറുകൾ എഴുതാനായി ഉപയോഗിച്ച ഡയറി ആണെന്ന് അവന് മനസ്സിലായി.

അവൻ തന്റെ ഫോണിൽ, ഫോൺ നമ്പർ എഴുതിയ പേജിന്റെ ഫോട്ടോയെടുത്തു. പിന്നെ ആൽബം തുറന്ന് കോളേജിലെ ചിത്രങ്ങളെന്നു തോന്നിയ ചില ഫോട്ടോകളും അവൻ തന്റെ മൊബൈൽ ക്യാമറയിൽ പകർത്തി.

പുറത്ത് ആരുടെയോ കാൽപ്പെരുമാറ്റം കേട്ടപ്പോൾ അരുൺ വേഗം ഫോൺ പോക്കറ്റിലിട്ടു. തിരിഞ്ഞുനോക്കിയപ്പോൾ പ്രേമചന്ദ്രനെ ആയിരുന്നു കണ്ടത്. ഒരു ട്രെയിൽ മൂന്ന് ഗ്ലാസ് ജ്യൂസും ആയിട്ടാണ് അയാൾ വന്നത്. അരുൺ അതിൽ നിന്നും ഒരു ഗ്ലാസ് എടുത്തു തുടർന്ന് ഗോകുലും.

"സർ ഇതാരാ" സ്റ്റഡി ടേബിളിൽ ഇരിക്കുന്ന സ്ത്രീയുടെ ചിത്രത്തിന് നേരെ ചൂണ്ടിക്കൊണ്ട് ഗോകുൽ പ്രേമചന്ദ്രനോട് ചോദിച്ചു.

"എന്റെ ഭാര്യ വീണ. രശ്മിയുടെ അമ്മ. അവർ രശ്മിക്ക് ഏഴു വയസ്സുള്ളപ്പോൾ മരിച്ചു പോയതാണ്. പിന്നീട് രശ്മിയെ നോക്കാനായാണ് ഞാൻ ശ്രീദേവിയെ വിവാഹം കഴിച്ചത്." പ്രേമചന്ദ്രൻ വിവരിച്ചു.

"സർ ഇത് രശ്മിയുടെ ക്ലാസ്സ്മേറ്റ്സ് അല്ലേ."

💬 Comments

View all comments