Chapter Title : ഡിറ്റക്ടീവ് അരുൺ 10 [Yaser]
ഗൗരവത്തിലായിരുന്നു സ്വാമിനാഥന്റെ ചോദ്യം.
"ഉവ്വ് പോയിരുന്നു."
അത് കേട്ട സ്വാമിനാഥന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. തന്റെ ഊഹങ്ങളെല്ലാം ശരിയായി എന്ന ധാരണയിൽ.
"എത്ര മണിക്കാണ് നിങ്ങൾ അവിടെ പോയത്."
"ഏകദേശം രണ്ട് രണ്ടര ഒക്കെ ആയിക്കാണും."
"നന്ദൻ മേനോന്റെ മുറിയുടെ വാതിൽ തുറന്നിടാനും അയാളെ കൊലപ്പെടുത്തിയതിന്റെ തെളിവുകൾ നശിപ്പിക്കാനുമാണ് നിങ്ങൾ അവിടെ പോയതെന്ന് ഞാൻ പറഞ്ഞാൽ... " സ്വാമിനാഥൻ ഒന്ന് നിർത്തി.
"സാറങ്ങനെ പറഞ്ഞാൽ എനിക്ക് സാറിനോട് സഹതാപമേ തോന്നൂ. സാർ ഈ മെസേ ജൊന്ന് വായിച്ചു നോക്കൂ." ഇനി എല്ലാ കാര്യങ്ങളും സ്വാമിനാഥനോട് പറയുന്നതാണ് ഉചിതമെന്ന് തോന്നിയ അരുൺ തന്റെ ഫോണിൽ നന്ദൻ മേനോന്റെ മെസേജ് ഓപ്പൺ ചെയ്ത് അയാൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
സ്വാമിനാഥൻ കൈ നീട്ടി അരുണിന്റെ കയ്യിൽ നിന്നും ആ ഫോൺ വാങ്ങി.ആ മെസേജിലെ വരികൾക്കിടയിലൂടെ അയാളുടെ മിഴികൾ അരിച്ചു നടന്നു.
അത് മുഴുവൻ വായിച്ച് കഴിഞ്ഞപ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം സ്വാമിനാഥന് മനസ്സിലായത്.
"ഇത് ഇന്നലെ രാത്രി വന്ന മെസേജ് അല്ലേ എന്നിട്ടും ഇന്ന് ഉച്ചവരെ നിങ്ങൾ കാത്തിരുന്നതെന്തിനാണ്." ചെറിയൊരു സംശയത്തോടെ ആയിരുന്നു അയാളുടെ ചോദ്യം.
"എനിക്ക് മറ്റൊരിടം വരെ പോവാനുണ്ടായിരുന്നു."
"ഇതിൽ പറയുന്ന ലാപ്ടോപ്പും വോയ്സ് റെക്കോർഡറും നിങ്ങൾക്ക് കിട്ടിയോ.?"
"കിട്ടി സാർ." തുടർന്ന് രാത്രി വിപിനിന്റെ കാൾ വന്നതും, കോഴിക്കോടെക്ക് മറപ്പെട്ടതും, നന്ദന്റെ മുറിയിൽ നിന്ന് ലാപ് ടോപ്പെടുത്തും, വിപിനിനെ ആശുപത്രിയിലെത്തിച്ചതും, രാവിലെ ഭീഷണിക്കത്ത് ലഭിച്ചതും തുടർന്ന് നന്ദനും മുറിയിൽ നിന്ന് വോയ്സ് റെക്കോർഡർ എടുത്തതുമെല്ലാം ചുരുങ്ങിയ വാക്കുകളിൽ അവൻ വിവരിച്ചു.
"എന്നിട്ട് ആ വോയ്സ് റെക്കോർഡർ എവിടെ.?"
💬 Comments
View all comments