0%

Chapter Title : ഡിറ്റക്ടീവ് അരുൺ 10 [Yaser]

Author : Kambikathakal Read All Parts 259

നടന്നു. രാമൻ ജീപ്പ് പാർക്ക് ചെയ്യാനായി പോയി. സ്വാമിനാഥൻ വേഗം തന്റെ ക്യാബിനിലേക്ക് കയറിപ്പോയി.

കസാരയിലേക്ക് ഇരുന്നപ്പോഴാണ് കോൺസ്റ്റബിൾ സിദ്ധാർത്ഥൻ ഹാഫ് ഡോറിൽ മുട്ടിയത്. "yes com in." അയാൾ അവനെ അകത്തേക്ക് വിളിച്ചു.

സിദ്ധാർത്ഥൻ ഹാഫ് ഡോർ തുറന്ന് അകത്ത് കയറി. അയാൾ സ്വാമിനാഥന് മുന്നിൽ അറ്റൻഷനായി സല്യൂട്ട് ചെയ്തു.

"സർ അരുൺ എന്നൊരാൾ കാണാൻ വന്നിട്ടുണ്ട്. ഒരു മണിക്കൂറായി അദ്ദേഹം താങ്കൾക്കായി കാത്തിരിക്കുകയാണ്."

"ഓക്കേ. അയാളോട് എന്റെ ക്യാബിനിലേക്ക് വരാൻ പറയൂ. പിന്നെ അയാൾ വന്നശേഷം രണ്ട് കോൺസ്റ്റബിൾമാർ ക്യാബിന് മുൻവശം നിൽക്കണം. ഒരുപക്ഷേ അയാൾ കടന്നു കളയാനുള്ള സാധ്യതയുണ്ട്."

"ശരി സർ." അയാൾ ഹാഫ് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി പോയി.

കുറച്ചു സമയം കഴിഞ്ഞപ്പോൾ അരുൺ ഹാഫ് ഡോർ തുറന്നു അകത്തു കയറി. അവന്റെ കൂടെ വന്ന സിദ്ധാർത്ഥനും മറ്റൊരു കോൺസ്റ്റബിളും സ്വാമിനാഥന്റെ ക്യാബിന് പുറത്തായി നിലയുറപ്പിച്ചു.

"സാർ എനിക്ക് ചില പ്രധാനപ്പെട്ട കാര്യങ്ങൾ സാറിനോട് പറയാനുണ്ട്." സ്വാമിനാഥന് എതിരെയുള്ള കസാരയിൽ ഇരുന്ന് കൊണ്ട് അരുൺ പറഞ്ഞു.

"അതിലും പ്രധാനപ്പെട്ട ചില കാര്യങ്ങൾ എനിക്ക് നിന്നോട് ചോദിക്കാനുമുണ്ട് അരുൺ. നീ അഥവാ വന്നില്ലായിരുന്നെങ്കിൽ നിന്നെ പൊക്കിക്കൊണ്ട് വരാൻ ഞാൻ നിന്റെ വീട്ടിലേക്ക് തന്നെ വരുമായിരുന്നു." വാക്കുകളിൽ കൗശലമൊളിപ്പിച്ച് കൊണ്ടയാൾ പറഞ്ഞു.

"സാറിന് എന്നിൽ നിന്നറിയാനുള്ളതും എനിക്ക് സാറിനോട് പറയാനുള്ളതും ഒരു കാര്യം തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്."

"അതൊന്നും എനിക്കറിയേണ്ട. നന്ദൻ മേനോന്റെ മരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ എനിക്കിനിയും വ്യക്തത വന്നിട്ടില്ല.... നിങ്ങൾ ഇന്ന് ഉച്ചക്ക് നന്ദൻ മേനോന്റെ ലോഡ്ജിൽ പോയിരുന്നോ.?"

💬 Comments

View all comments