Chapter Title : ഡിറ്റക്ടീവ് അരുൺ 10 [Yaser]
അവൻ മേശ തുറന്ന് പരതിയപ്പോൾ പേനയും കടലാസും കിട്ടി. അവൻ അതുമായി വരക്കാനിരുന്നു. പെൻസിൽ കൊണ്ട് വരച്ച് ശീലിച്ച അവന് പേന അത്ര എളുപ്പമൊന്നും വഴങ്ങിയില്ല.
മണിക്കൂറുകൾ നീണ്ട അധ്വാനത്തിന് ശേഷം അവന് തരക്കേടില്ലാത്തൊരു ചിത്രം വരച്ചെടുക്കാൻ പറ്റി. പേന കൊണ്ട് തന്നെ ഷേയ്ഡ് ചെയ്ത് നിറം പകർന്നപ്പോൾ അതൊന്നുകൂടി മിഴിവുറ്റതായി അവന് അനുഭവപ്പെട്ടു.
ആ ചിത്രത്തിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നപ്പോഴാണ് കോളിങ് ബെൽ അടിച്ച ശബ്ദം കേട്ടത്. കൂടെ വാതിലിന്റെ ലോക്ക് തുറക്കുന്ന ശബ്ദവും കേട്ടു. അരുണാണ് വന്നതെന്ന് അവന് മനസ്സിലായി. അവൻ വരച്ച പേപ്പർ വേഗം തന്നെ മേശവലിപ്പിലേക്ക് വെച്ച് ഡൈനിങ് ഹാളിലേക്കെത്തി.
"കാത്തിരുന്ന് ബോറടിച്ചല്ലേ.?" വാതിൽ തുറന്ന് അകത്തേക്ക് കയറിയ അരുൺ ചെറുചിരിയോടെ അലിയോട് ചോദിച്ചു.
"അങ്ങനെയൊന്നുമില്ല സാർ."
"ഓകെ. കുറച്ച് കഴിഞ്ഞ് നമുക്ക് ഇന്നത്തെ ഭക്ഷണം പുറത്ത് നിന്ന് വാങ്ങാം. സാധാരണയായി ഉണ്ടാക്കാറാണ് പതിവ്."
"ശരിസാർ."
"പിന്നെ നാളെ നമുക്ക് പ്രേമചന്ദ്രനെ ഒന്ന് കാണാൻ പോവണം. അയാളോടൽപം സംസാരിക്കുന്നുണ്ട്." ആലോചനയോടെ അരുൺ പറഞ്ഞു.
"ആരാണ് സാർ പ്രേമചന്ദ്രൻ." രശ്മിയുടെ കേസിനെ കുറിച്ച് അറിവില്ലാതിരുന്ന അലി ചോദിച്ചു.
"ഓഹ്. നിന്നോട് പറയാൻ മറന്നു. പ്രേമ ചന്ദ്രന്റെ മകൾ രശ്മിയെ കാണാതായ കേസാണ് ഞങ്ങൾ അന്വേഷിക്കുന്നത്. ആ അന്വേഷണം മുടക്കാനാണ് ഇന്നലെ അവർ നന്ദേട്ടനെ കൊലപ്പെടുത്തിയത്." അരുൺ വിശദീകരിച്ചു.
"ആ കേസിന്റെ നിങ്ങളുടെ അന്വേഷണ റിപ്പോർട്ട് എനിക്കും ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്. അറിയാനുള്ള ക്യൂരിയോസിറ്റി കൊണ്ടാണ് ട്ടോ."
"അതിനെന്താ. ഞാൻ തരാം. പൂർണമായ അന്വേഷണ റിപ്പോർട്ട് ലാപ് ടോപ്പിലാണുള്ളത്. വോയ്സ് റെക്കോർടുകളും ഭീഷണി കത്തുകളുടെ ഫോട്ടോകളും
💬 Comments
View all comments