0%

Chapter Title : ഡിറ്റക്ടീവ് അരുൺ 10 [Yaser]

Author : Kambikathakal Read All Parts 265

രശ്മിയുമായി ബന്ധപ്പെട്ടവരുടെ ഫോട്ടോകളുമെല്ലാം അതിലാണുള്ളത്. ഭക്ഷണം വാങ്ങാൻ പോകുമ്പോൾ ഓഫീസിൽ നിന്ന് ലാപ്ടോപ്പും ഞാനെടുക്കാം."

"അതിന് ലാപ്ടോപ്പ് സാറിന്റെ മുറിയില്ലേ.? നേരത്തെ വോയ്സ് റെക്കോർഡറിലെ വോയ്സ് കേട്ട ശേഷം ലാപ്ടോപ്പ് റൂമിൽ വെച്ച് പൂട്ടിയിട്ടല്ലേ സാർ പോയത്."

"ഓഹ് ഞാനത് മറന്നു. ലാപ്ടോപ്പ് ഓഫിസിലാണെന്ന ഓർമ്മയിലായിരുന്നു ഞാനിപ്പോഴും. ഞാൻ അതിപ്പോൾ തന്നെ എടുത്ത് തരാം."

"താങ്ക്സ്."

"നന്ദി ഞാൻ നിന്നോടല്ലേ അലി പറയേണ്ടത്." ചെറു ചിരിയോടെ അരുൺ ചോദിച്ചു.

അലി അതിന് പ്രത്യേഗിച്ച് മറുപടിയൊന്നും കൊടുത്തില്ല.

അരുൺ തന്റെ റൂം തുറന്ന് അകത്ത് കയറി. ഏതാനും നിമിഷങ്ങൾക്ക് ശേഷം അവൻ ലാപ് ടോപ്പുമായാണ് പുറത്തിറങ്ങിയത്. അതവൻ അലിക്ക് കൈമാറി

"അലി... ക്രൈം നമ്പർ വൺ രശ്മി [crime No:1 Rasmi ] എന്ന ഫോൾഡറിൽ ഉണ്ട് നിനക്ക് വേണ്ട വിവരങ്ങൾ. തുറക്കാൻ അറിയില്ലേ.?"

"കുറച്ചൊക്കെ അറിയാം സാർ."

"ഓകെ. എങ്കിൽ ഞാൻ പോയി ഭക്ഷണം വാങ്ങിയിട്ട് വരാം. വോയ്സ് റെക്കോർടുകൾ കേൾക്കുമ്പോൾ ഹെഡ് ഫോൺ ഉപയോഗിച്ചാൽ ഒന്നുകൂടി ക്ലിയർ ഉണ്ടാവും."

"ശരിസാർ ഒരു സംശയം ചോദിക്കട്ടെ. സാറെന്തിനാ ഇപ്പോൾ തന്നെ ഭക്ഷണം കഴിക്കാൻ പോകുന്നത്.

"ഇപ്പോൾ തന്നെ എട്ട് മണി കഴിഞ്ഞില്ലേ പോയി വരുമ്പോഴേക്കും ഒമ്പത് മണിയൊക്കെ ആവും."

അലി അതേ എന്ന അർത്ഥത്തിൽ ശിരസ് ചലിപ്പിച്ചു.

"എന്നാൽ ഞാൻ പോയിട്ടു വരാം." അരുൺ സിറ്റൗട്ടിനു നേരെ നടന്നു കൊണ്ട് അലിയോട് യാത്ര പറഞ്ഞു.

അരുൺ വാതിൽ തുറന്ന് പുറത്തിറങ്ങി എന്നിട്ട് വാതിൽ പഴയത് പോലെ തന്നെ പുറത്ത് നിന്ന് പൂട്ടി.

സിറ്റൗട്ടിൽ നിന്നിറങ്ങിയ അരുൺ നേരെ

💬 Comments

View all comments