ഡിറ്റക്ടീവ് അരുൺ 12 [Yaser]

📝 Ongoing

👁 68554 views ❤ 225 likes 💬 44 comments

ഡിറ്റക്ടീവ് അരുൺ 12
Detective Arun Part 12 | Author : Yaser |  Previous Part

എല്ലാ വായനക്കാർക്കും എൻ്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.

മാസങ്ങൾക്ക് ശേഷമാണ് ഒരു ഭാഗം പോസ്റ്റ് ചെയ്യുന്നത്. ഫോണിൻ്റെ ഡിസ്പ്ലേ പൊട്ടിയത് കൊണ്ട് typing ശരിയാവുന്നില്ല. പുതിയ ഫോൺ വാങ്ങാൻ പണം കൂട്ടിവെക്കാൻ തുടങ്ങിയപ്പോഴേക്കും കൊറോണയും വന്നു. അങ്ങനെ കയ്യിലിരുന്ന പൈസ തീർന്നു. ഈ കാരണങ്ങൾ കൊണ്ടാണ് കഥ ഇത്രയും ലേറ്റ് ആയത് സദയം ക്ഷമിക്കുക.

ഡിറ്റക്ടീവ് അരുൺ അദ്ധ്യായം 12

"എന്നിട്ട് അയാൾ എന്താ മറുപടി പറഞ്ഞത്.?" അരുൺ ആകാംഷയോടെ അലിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

"സാറിങ്ങനെ ബേജാർ ആകാതെ. എല്ലാം വിശദമായി തന്നെ ഞാൻ പറയുന്നുണ്ട്." അലി അരുണിന്റെ മുഖത്തുള്ള ആകാംഷ മനസ്സിലാക്കിക്കൊണ്ട് പറഞ്ഞു.

അരുണിന്റെ നോട്ടം അലിയുടെ മിഴികളിൽ ഉറച്ചു. അവനും അലിയുടെ വാക്കുകൾക്കായി കാതോർത്തിരിക്കാൻ തുടങ്ങി.

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

"അവനെ ഞാൻ കണ്ടത് ഈ പരിസരത്ത് ഒക്കെ വെച്ച് തന്നെയാണ്. രണ്ടുമൂന്നു തവണ അവനെ കണ്ടിട്ടുമുണ്ട്." അയാൾ ഒന്ന് ആലോചിച്ചശേഷം മറുപടി നൽകി.

"അവസാനമായി കണ്ടത് എന്നാണെന്ന് ഓർമ്മയുണ്ടോ.?" അലി വീണ്ടും ചോദിച്ചു.

"അല്ല.. നീ എന്തിനാ അവനെ തിരിയുന്നത്. നിന്നെ ഞാൻ ഇവിടെയെങ്ങും മുമ്പ് കണ്ടിട്ടില്ലല്ലോ.?" അലിയുടെ ചോദ്യത്തിന് അയാളൊരു മറുചോദ്യമാണ് ചോദിച്ചത്.

"അയാൾ എന്റെ ഏട്ടന്റെ കൈയിൽനിന്ന് കുറച്ചു പണം കടം വാങ്ങിയിരുന്

📚 Chapters

1 published

Related Stories

💬 Comments

View all comments