0%

Chapter Title : ഡിറ്റക്ടീവ് അരുൺ 2 [Yaser]

Author : Kambikathakal Read All Parts 273

വാതിൽക്കലേക്ക്  ഉറ്റു നോക്കിക്കൊണ്ട് പ്രിൻസിപ്പൽ പ്രകാശൻ ഇരിക്കുന്നുണ്ടായിരുന്നു. കാഴ്ചയിൽ അമ്പതിനടുത്തു പ്രായം തോന്നുന്ന കഷണ്ടി ഉള്ള ഒരാളായിരുന്നു പ്രിൻസിപ്പാൾ.

"ഗുഡ് മോർണിംഗ് സാർ." പ്രിൻസിപ്പലിനെ അഭിനന്ദനം ചെയ്തുകൊണ്ട് അവർ അകത്തേക്ക് കയറി.

"സർ ഇത് അരുൺ ഞാൻ ഗോകുൽ." ഗോകുൽ തങ്ങളെ പ്രിൻസിപ്പാളിന് പരിചയപ്പെടുത്തി.

"നിങ്ങൾ വന്ന കാര്യം പറയൂ ഞാൻ അല്പം തിരക്കിലാണ്." അല്പം പരുഷമായി പ്രിൻസിപ്പൾ പ്രതികരിച്ചു.

"സർ എന്റെ അനിയനു ഒരു കല്യാണ ആലോചന. ഈ കോളേജിൽ പഠിക്കുന്ന ഒരു കുട്ടിയാണ് പെണ്ണ്,  രശ്മി. അവളെ കുറിച്ച് കൂടുതൽ  അന്വേഷിക്കാനായി എത്തിയതാണ് ഞാൻ." ഗോകുൽ മറുപടി നൽകി.

"അതിന് ആ കുട്ടി ഇപ്പോൾ ഇവിടെ അല്ലല്ലോ പഠിക്കുന്നത്." അയാൾ അവരുടെ മുഖത്ത് നോക്കാതെ മറുപടി നൽകി.

"എന്ത്..?  ഇവിടെ പഠിക്കുന്നു എന്നാണല്ലോ ഞങ്ങളോട് പറഞ്ഞത്." കേട്ടത് കള്ളമാണെന്ന് തോന്നിപ്പിക്കാൻ ആയി അല്പം ഉച്ചത്തിലാണ് ഗോകുൽ ചോദിച്ചത്.

"ഇവിടെയായിരുന്നു പഠിച്ചത്. എന്നാൽ കഴിഞ്ഞ ആഴ്ച മുതൽ ആ കുട്ടി കോളേജിൽ വരാറില്ല. എന്താണ് കാരണം എന്ന് ഞങ്ങളെ അറിയിച്ചിട്ടുമില്ല. പിന്നെ ഞങ്ങൾക്ക് എങ്ങനെ അവളെക്കുറിച്ച് പറയാനാകും." ഒരു പരിഹാസച്ചിരിയോടെ അയാൾ ചോദിച്ചു.

"പക്ഷേ ആ കുട്ടിയെ കാണാനില്ലെന്ന് കോളേജ് ഗേറ്റിൽ വെച്ച് കണ്ട ഒരു സ്റ്റുഡന്റ് പറഞ്ഞല്ലോ.?  അവരൊക്കെ അറിഞ്ഞിട്ടും നിങ്ങൾ എന്തുകൊണ്ട് ഇത് അറിഞ്ഞില്ല." അയാളുടെ പരിഹാസത്തിന് അർഹിക്കുന്ന പരിഗണന കൊടുക്കാതെ ഗോകുൽ ചോദിച്ചു. ഈ സമയമത്രയും അരുൺ മൗനം പാലിച്ച് ഇരിക്കുകയായിരുന്നു.

"നീയെന്താ പോലീസ് കളിക്കുകയാണോ?.  ഞാൻ വിചാരിച്ചാൽ ഒരു നിമിഷം വേണ്ട നിന്നെ ഒക്കെ തൂക്കി എറിയാൻ." അഹങ്കാരത്തോടെ അയാൾ

💬 Comments

View all comments