0%

Chapter Title : ഡിറ്റക്ടീവ് അരുൺ 2 [Yaser]

Author : Kambikathakal Read All Parts 273

മറുപടി നൽകി.

"അതേടോ... പോലീസ് തന്നെയാ.. നീയൊക്കെ നീട്ടുന്ന മുക്കാൽ  ചക്രത്തിന് മുന്നിൽ തലകുത്തി മറിയുന്ന പോലീസ് അല്ല. പണം കൊണ്ടോ സ്വാധീനം കൊണ്ടോ നിനക്കൊന്നും സ്പർശിക്കാൻ കഴിയാത്ത സി ബി സി ഐ ഡി. ഞാൻ ഒരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് നിന്നോട് ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് എങ്കിൽ നിന്റെ പല്ലു മുപ്പത്തിരണ്ടും എപ്പോഴേ താഴെ കിടന്നേനെ. എന്നെകൊണ്ട് അങ്ങനെ ചെയ്യിക്കരുത്. മര്യാദയ്ക്ക് സംസാരിച്ചാൽ നിനക്കൊക്കെ നല്ലത്." അതുവരെ മിണ്ടാതിരുന്ന അരുൺ മീശ മുകളിലേക്ക് പിരിച്ചു കൊണ്ട് പറഞ്ഞു.

"ശരി സാർ... നിങ്ങൾക്ക് എന്താണ് വേണ്ടത്." മുന്നിലിരിക്കുന്നത് ഒരു പോലീസുകാരൻ ആണെന്ന് തോന്നിയപ്പോൾ അയാൾ ഒന്ന് അയഞ്ഞുകൊണ്ട് ചോദിച്ചു.

"ഞങ്ങൾക്ക് രശ്മിയുടെ കൂട്ടുകാരിൽ നിന്നും അവളെ കുറിച്ച് കൂടുതൽ അറിയണം. അതിന് കുറച്ചു സമയം അവരെ ഞങ്ങളോടൊപ്പം അയക്കണം." ഗോകുൽ തന്റെ ആഗമന ഉദ്ദേശം വെളിപ്പെടുത്തി.

"അതൊന്നും പറ്റില്ല.. ഒരു കല്യാണ അന്വേഷണത്തിന് വേണ്ടി കോളേജിൽ നിന്ന് ഒരു സ്റ്റുഡന്റിനെയും നിങ്ങളുടെ കൂടെ അയയ്ക്കാൻ നിർവാഹമില്ല. നിങ്ങൾക് നിർബന്ധമാണെങ്കിൽ മാനേജ്‍മെന്റിനോട് ചോദിച്ചോളൂ." ഈ വിഷയത്തിൽ കോളേജ് മാനേജ്മെന്റ് ഒരു സ്റ്റുഡന്റിനെയും  ഇവരുടെ കൂടെ വിടില്ലെന്ന് ഉറപ്പുള്ള പ്രിൻസിപ്പൽ മറുപടി നൽകി.

അത് മനസ്സിലാക്കിയ അരുൺ ഒന്നു ചിരിച്ചതേയുള്ളൂ. അവരിരുവരും പോകാനായി കസേരയിൽ നിന്ന് എഴുന്നേറ്റു. "വരട്ടെ സാറേ.. വീണ്ടും കാണാം" അരുൺ പോകുന്നതിനു മുമ്പ് പ്രിൻസിപ്പലിന് നേരെ മുഖം താഴ്ത്തി അയാളുടെ ചെവിയിൽ പറഞ്ഞു.

അവന്റെ സ്വരത്തിന് മൂർച്ച കൂടിയിരുന്നു. വല്ലാത്തൊരു ഭാവത്തോടെ അവൻ പുറത്തേക്കിറങ്ങി ബൊലേറോ നിർത്തിയിട്ട സ്ഥലത്തേക്ക് നടന്നു.

"അരുൺ ഇനി എന്ത്

💬 Comments

View all comments