0%

Chapter Title : ഡിറ്റക്ടീവ് അരുൺ 3 [Yaser]

Author : യാസർ Read All Parts 247

ഡിറ്റക്ടീവ് അരുൺ 3

Detective Part 3 | Author : Yaser | Previous Part

അടുത്ത ദിവസം രാവിലെ തന്നെ അരുൺ ഓഫീസിലെത്തി. ഷട്ടർ ഉയർത്തിയപ്പോൾ ആണ് അവൻ മടക്കിയ നിലയിൽ ഒരു പേപ്പർ വാതിലിനടുത്ത് കണ്ടത്. അവൻ വേഗം കുനിഞ്ഞ് അതെടുത്തു. ശേഷം വാതിൽ തുറന്ന് അവൻ തന്റെ കസേരക്കരികിലേക്ക് നടന്നു.

അവൻ കസേരയിലേക്ക് ഇരുന്നുകൊണ്ട് പേപ്പറിന്റെ മടക്കുകൾ നിവർത്തി. അതിലെ വാചകങ്ങളിലൂടെ അവന്റെ കണ്ണുകൾ അരിച്ചിറങ്ങി. അതിന്റെ സംഗ്രഹം മനസ്സിലാക്കിയ അവൻ ആ കടലാസ് മുഖത്തേക്ക് അമർത്തിവെച്ച് ഇതികർത്തവ്യാമൂഢനായി ഇരുന്നു.

അവന്റെ കണ്ണുകൾ വീണ്ടും വീണ്ടും ആ പേപ്പറിലൂടെ അരിച്ചിറങ്ങി.

അരുൺ എത്തി ഒരു മണിക്കൂർ കഴിഞ്ഞാണ് ഗോകുൽ ഓഫീസിലെത്തിയത്. മുഖത്തൊരു പേപ്പർ വെച്ച് കസാരയിൽ ചാരി കിടക്കുകയായിരുന്നു അരുൺ. "എന്താ അരുൺ രാവിലെ തന്നെ ഒരു കടലാസൊക്കെ മുഖത്ത് വെച്ച്." ഗോകുൽ തമാശയോടെ അരുണിനോട് ചോദിച്ചു.

"ദാ നോക്ക്." കസാരയിൽ നിന്നെഴുന്നേറ്റ്, മുഖത്തിരുന്ന കടലാസ് ഗോകുലിന് നേരെ നീട്ടിക്കൊണ്ട് അരുൺ പറഞ്ഞു.

ഗോകുൽ വേഗം ആ കടലാസ് കഷ്ണം അരുണിന്റെ കൈകളിൽ നിന്ന് കൈക്കലാക്കി. അതിലെ വരികളിലൂടെ അവന്റെ മിഴികൾ ഓടി നടന്നു.

മരണം തൊട്ടടുത്തെത്തുമ്പോൾ ആളിക്കത്തുക സ്വാഭാവികമാണ്.ഇപ്പോൾ ഏറ്റെടുത്തിരിക്കുന്ന ജോലിയുടെ പ്രത്യാഗാതം നിങ്ങളറിയും ഉടൻ തന്നെ.

ഗോകുൽ ആ കടലാസിൽ നിന്നും മിഴികളുയർത്തി ഞെട്ടലോടെ അരുണിന്റെ മുഖത്തേക്ക് നോക്കി. അരുണിന്റെ മുഖത്തൊരു നിസ്സംഗതാ ഭാവമാണുള്ളതെന്ന് ഗോകുൽ തിരിച്ചറിഞ്ഞു. "നമ്മുടെ അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ് അല്ലേ അരുൺ." ഞെട്ടലിൽ നിന്നും മോചിതനായ ഗോകുൽ ചോദിച്ചു.

"ശരിയായ ദിശയിലാണെന്ന് മാത്രമല്ല

💬 Comments

View all comments