Chapter Title : ഡിറ്റക്ടീവ് അരുൺ 3 [Yaser]
ഇതുവഴി നടന്നു പോകുന്നത് എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. നടന്നാണ് പോയതെങ്കിൽ ഞാൻ കാണുമായിരുന്നു. ഒരുപക്ഷേ വണ്ടിയിൽ മറ്റോ പോയിട്ടുണ്ടെങ്കിൽ അത് കണ്ടിട്ടുമുണ്ടാവില്ല." കുറച്ചു ആലോചിച്ച ശേഷമാണ് അയാൾ മറുപടി പറഞ്ഞത്.
"ഉറപ്പാണല്ലോ അല്ലേ."
"അതെ സർ." അയാൾ സംശയമേതുമില്ലാതെ പറഞ്ഞു.
"എങ്കിൽ ഇപ്പോൾ തൽക്കാലം ഞാൻ പോകുന്നു എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ സ്റ്റേഷനിലേക്ക് വിളിപ്പിക്കാം." ഗോകുൽ കസേരയിൽ നിന്നെഴുന്നേറ്റു കൊണ്ട് പറഞ്ഞു.
"ശരി സാർ." അയാളുടെ മറുപടി കേട്ടതിനു ശേഷം ഗോകുൽ താൻ വന്ന ബൊലേറോയുടെ നേരെ നടന്നു. കടക്കാരനെ തന്നോടുള്ള ഭയം കണ്ട് അതുവരെ ചിരിയടക്കി പിടിച്ചിരുന്ന ഗോകുലിന്റെ മുഖത്ത് ചെറിയൊരു പുഞ്ചിരി വിടർന്നിരുന്നു. അവൻ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് കടക്കാരന്റെ ശ്രദ്ധയിൽപ്പെടാതെ വോയിസ് റെക്കോർഡർ ഓഫ് ചെയ്തു.
ഗോകുൽ ബൊലേറോയിൽ കയറി. കോളേജ് വരെ ഓടിച്ചു പോയെങ്കിലും രശ്മി കുറിച്ച് കൂടുതലെന്തെങ്കിലും അന്വേഷിക്കാവുന്ന കടകളോ സ്ഥാപനങ്ങളോ ആ വഴിയിൽ അവന് കണ്ടെത്താൻ സാധിച്ചില്ല. അവൻ വണ്ടി തിരിച്ച് ഓഫീസിലേക്ക് ഓടിച്ചു.
ഗോകുൽ ഓഫീസിൽ എത്തുമ്പോൾ ഓഫീസിലെ വാതിൽ കിടക്കുകയായിരുന്നു. അവൻ വാതിൽ തുറക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം ആലോചിച്ച ശേഷം കോളിംഗ് ബെല്ലിൽ വിരലമർത്തി.
"കയറി വരൂ." അകത്തുനിന്നും അരുണിന് ശബ്ദം പുറത്തേക്കെത്തി.
വാതിലിനെ ഹാൻഡിലിൽ പിടിച്ച് തിരിച്ചു ഗോകുൽ വാതിൽ തുറന്നു അകത്തു കയറി. അകത്ത് അരുണിനെതിരെ നാൽപതോളം വയസ്സ് പ്രായം തോന്നുന്ന ഒരാൾ ഇരിക്കുന്നത് ഗോകുലിന് ശ്രദ്ധയിൽപ്പെട്ടു. "നമസ്കാരം" അകത്തേക്ക് കയറിയ ഗോകുൽ അവരിരുവരോടുമായി പറഞ്ഞു. ശേഷം അവൻ മധ്യവയസ്കൻ ഇരുന്നതിന് തൊട്ടടുത്തുണ്ടായിരുന്ന കസേര വലിച്ചിട്ട് അതിൽ ഇരുന്നു.
അയാൾ
💬 Comments
View all comments