Chapter Title : ഡിറ്റക്ടീവ് അരുൺ 3 [Yaser]
Narendran from CBl." തന്നെ കുറിച്ച് കടക്കാരനിൽ ഭയം കലർന്ന മതിപ്പ് ഉണ്ടാവാനും താൻ പറയുന്ന നുണ അയാൾ അംഗീകരിക്കാനുമായി ഗോകുൽ ഇംഗ്ലീഷിൽ പറഞ്ഞു.
"സാറെ എനിക്ക് ഇംഗീഷൊന്നും അറിയാൻ പാടില്ല സാറെ." അയാൾ അൽപം പരിഭ്രാന്തനായി പറഞ്ഞു.
"ഞാൻ നരേന്ദ്രൻ. സി ബി ഐ ഓഫീസറാണ്. പ്രേമചന്ദ്രന്റെ മകൾ രശ്മിയെ കാണാതായ കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഞാനിവിടെ എത്തിയത്." ഗോകുൽ അൽപം ഗൗരവത്തിൽ പറഞ്ഞു.
"സാറ് ചോദിച്ചോളൂ. എനിക്കറിയാവുന്നതാണെങ്കിൽ ഞാൻ പറയാം." അയാൾ ഇരുന്നിരുന്ന കസേരയിൽ നിന്നെഴുന്നേറ്റ് അതുമായി കടയുടെ പുറത്തെത്തി. "ഇങ്ങോട്ട് ഇരുന്നോട്ടെ." കസാര നിലത്തു വച്ച് ഭവ്യതയോടെ അയാൾ ഗോകുലിനോട് പറഞ്ഞു.
"ഇരിക്കാനല്ല ചില കാര്യങ്ങൾ ചോദിക്കാൻ ആണ് ഞാൻ വന്നത്. കൃത്യമായ ഉത്തരം നൽകിയാൽ എന്റെ ജോലി കുറയും." കസേരയിലേക്ക് പതിയെ ഇരുന്നുകൊണ്ട് ഗോകുൽ പറഞ്ഞു.
"സാറ് ചോദിച്ചോളൂ."
"രശ്മി എന്ന കുട്ടിയെ നിങ്ങൾക്ക് പരിചയമുണ്ടോ."
"ഉവ്വ്. ആ കുട്ടി ഇത് വഴിയാണ് കോളേജിലേക്ക് പോവാറുള്ളത്.പണ്ട് സ്കൂളിൽ പോയിരുന്നതും ഇതിലെയാണ്. ഒന്ന് പുഞ്ചിരിക്കാതെ, സുഖമാണോന്ന് ചോദിക്കാതെ അവളീവഴി കടന്ന് പോവാറില്ല. അത് അവളുടെ ചെറുപ്പം മുതലുള്ള ശീലമാണ്."
"ഓക്കേ രശ്മിയെ കാണാതായ ദിവസം കോളേജിൽ പോവാൻ ഒറ്റയ്ക്കായിരുന്നു വീട് അവൾ വീട്ടിൽ നിന്ന് ഇറങ്ങിയത്. പ്രേമചന്ദ്രനെ വീടിന് തൊട്ടടുത്തുള്ള കടയിൽ ഉള്ള ആൾ അവൾ ഈ വഴി പോയത് കണ്ടെന്ന് പറയുന്നു. അന്ന് നിങ്ങൾ അവളെ കണ്ടിരുന്നോ."
"അങ്ങനെ ചോദിച്ചാൽ പെട്ടെന്നൊരു തരാൻ പ്രയാസമാണ് സാറേ. പക്ഷേ സാറു പറഞ്ഞതിൽ ഒരു കാര്യമുണ്ട്. അവൾ ഹൈസ്കൂൾ പഠനം കഴിഞ്ഞതിനുശേഷം അവൾ തനിച്ച്
💬 Comments
View all comments