Chapter Title : ഡിറ്റക്ടീവ് അരുൺ 3 [Yaser]
മുതിരാതെ മഹാദേവൻ ഗോകുലിനോടായി പറഞ്ഞു.
"അത്... ദേവേട്ടാ ഞാനിപ്പോൾ ഒരു മിസ്സിങ്ങ് കേസിന്റെ അന്വേഷണത്തിലാണ്. ഇതിനിടയിൽ വരാൻ പറ്റുമോന്ന് അറിയാൻ കഴിയില്ല. കല്യാണ കേസല്ലാത്ത കേസൊന്നുമില്ലെന്ന നിന്റെ സങ്കടം കേട്ടിട്ടാണ് എസ് ഐ ടെസ്റ്റിന് അപേക്ഷിച്ചത്. എന്ത് കാണിച്ചിട്ടായാലും നീ നാളെ വീട്ടിലെത്തണം." മഹാദേവന്റെ ശബ്ദത്തിലുള്ള ആജ്ഞ ഗോകുൽ തിരിച്ചറിഞ്ഞു.
"ശരി. ഞാനെത്താം ദേവേട്ടാ." ഗോകുൽ മറുപടി നൽകിയ ഉടൻ മറു വശത്ത് കോൾ കാട്ടായത് അവനറിഞ്ഞു. ഗോകുലിന്റെ മനസ്സിൽ ആധി നിറഞ്ഞു. ഇനി അരുണിനോടെന്ത് പറയുമെന്ന ചോദ്യമാണ് ഗോകുലിനെ അലട്ടിയത്.
എന്തായാലും ഇന്ന് ചെയ്യാൻ തീരുമാനിച്ച ജോലി തീർത്ത ശേഷം അരുണിനെ കാണാം എന്ന തീരുമാനത്തിലാണ് അവസാനം ഗോകുൽ എത്തി ചേർന്നത്.
അവൻ വണ്ടി സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്തു. രശ്മി കോളേജിലേക്ക് പോവുന്ന വഴിയിലൂടെയാണ് മുമ്പോട്ടെടുത്തത്. കുറച്ച് ദൂരം കഴിഞ്ഞപ്പോൾ മറ്റൊരു കട അവന്റെ ശ്രദ്ധയിൽ പെട്ടു. അവൻ വണ്ടി റോഡ് സൈഡിൽ മറ്റ് വാഹനങ്ങൾക്ക് പോവാൻ ബുദ്ധിമുട്ടില്ലാത്ത തരത്തിൽ ഒതുക്കി നിർത്തി.
ഗോകുൽ മീശയൊന്ന് പിരിച്ചു വെച്ച ശേഷം വണ്ടിയിൽ നിന്നിറങ്ങി ആ കട ലക്ഷ്യമാക്കി നടന്നു. കടയിലേക്കെത്തുന്നതിന് മുമ്പ് തന്നെ അവൻ ഫോണിൽ വോയ്സ് റെക്കോർഡർ ഓൺ ചെയ്തു കൊണ്ട് കടയിലേക്ക് നടന്നു.
"എന്താണ് മിസ്റ്റർ നിങ്ങളുടെ പേര്." ഏതോ വീക്കിലി വായിച്ചു കൊണ്ടിരുന്ന കടക്കാരനോടായി കനത്ത ശബ്ദത്തിൽ ഗോകുൽ ചോദിച്ചു.
"രാജൻ എന്നാണ് സാറെ. എന്താ കാര്യം.?" ചെറിയ ഭയത്തോടെയാണ് അയാളത് ചോദിച്ചത്. മുന്നിൽ നിൽക്കുന്നത് വ്യക്തിയുടെ മുന്നിൽ താൻ വളരെ ചെറുതാണെന്ന തോന്നലായിരുന്നു ആ ഭയത്തിന് കാരണം.
"I am
💬 Comments
View all comments