0%

Chapter Title : ഡിറ്റക്ടീവ് അരുൺ 3 [Yaser]

Author : യാസർ Read All Parts 353

എന്നാൽ അവസാനം കണ്ട ദിവസം അവൾ തനിച്ചായിരുന്നു.എന്താ മോളേ തനിച്ച് പോവുന്നത് എന്ന് ചോദിച്ചപ്പോൾ ഒരു വിഷാദം കലർന്ന ചിരിയായിരുന്നു. മറുപടി. കുറച്ചപ്പുറത്തൊരു ബൈക്ക് നിർത്തിയിരുന്നു. ആ കുട്ടി പോയി അൽപം കഴിഞ്ഞതിനു ശേഷമാണ് അയാൾ ബൈക്കുമായി പോയത്." ആലോചനയോടെ കടക്കാരൻ പറഞ്ഞു.

"ബൈക്കുകാരനെ നിങ്ങൾ ശ്രദ്ധിക്കാനെന്താ കാരണം.?" സംശയത്തോടെ ഗോകുൽ കടക്കാരനെ നോക്കി.

"മാറ്റൊന്നുമല്ല. ആ ബൈക്കിലിരുന്നയാൾ അവളെ മാത്രമാണ് ശ്രദ്ധിച്ചിരുന്നത്. ഒരു പൂവാലനാണോ എന്ന സംശയത്തിലാണ് ഞാൻ നോക്കിയത്." അയാൾ വിശദീകരിച്ചു.

"ഇതൊക്കെ നിങ്ങൾ കണ്ടതാണോ." സിഗരറ്റ് കുറ്റി നിലത്തിട്ട് ചവിട്ടി കെടുത്തിക്കൊണ്ടു ഗോകുൽ ചോദിച്ചു.

"അതേ ഞാൻ കണ്ടതാണ്. നിങ്ങൾ പറഞ്ഞപ്പോഴാണ് ഓർമ്മ വന്നത് എന്ന് മാത്രം. പിന്നെ വേറൊരു കാര്യമുണ്ട് സാറേ."

എന്ത് കാര്യം.ഗോകുലിന്റെ നെറ്റി ചുളിഞ്ഞു.

"അന്ന് രശ്മിയുടെ കൂടെ പോവുന്ന രണ്ട് കുട്ടികളും അതിന് ശേഷം ഈ വഴി കോളേജിലേക്ക് പോയിരുന്നു.പിന്നീട് ഇന്ന് വരെ ആ രണ്ട് കുട്ടികൾ മാത്രമേ കോളേജിലേക്ക് പോയിട്ടുള്ളു."

"എങ്കിൽ ഞാൻ പോവട്ടെ." പോക്കറ്റിൽ നിന്ന് സിഗരറ്റിന്റെ പണമെടുത്ത് കടക്കാരന് നൽകിക്കൊണ്ട് ഗോകുൽ പറഞ്ഞു..

"ശരി." അയാൾ മറുപടി നൽകി.

ഗോകുൽ വേഗം തന്റെ ബൊലേറോ ലക്ഷ്യമാക്കി നടന്നു. നടന്നു. വണ്ടിയുടെ അടുത്തെത്തിയപ്പോഴാണ് പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ ബെല്ലടിച്ചത്. അവൻ നമ്പർ നോക്കിയപ്പോൾ മഹാദേവനാണ് അവൻ വേഗം കോൾ അറ്റന്റ് ചെയ്തു. "ഹലോ. ദേവേട്ടാ."

"ഗോകുൽ നീ പറഞ്ഞത് പ്രകാരം നിന്റെ പേരിൽ ഞാൻ എസ് ഐ ടെസ്റ്റിന് അപേക്ഷിച്ചിരുന്നു. മറ്റന്നാൾ എഴുത്ത് പരീക്ഷയാണ് നാളെ തന്നെ നീ വീട്ടിലെത്തണം." ആ മുഖ സംഭാഷണത്തിനൊന്നും

💬 Comments

View all comments