0%

Chapter Title : ഡിറ്റക്ടീവ് അരുൺ 3 [Yaser]

Author : യാസർ Read All Parts 346

ഇങ്ങോട്ടാരും വന്നിട്ടില്ല.

അകത്തേക്ക് പോയ ആളെ തിരിച്ചറിയാമെന്നല്ലേ പറഞ്ഞത്.? അയാളുടെ രൂപം ഒന്ന് പറഞ്ഞ് തരാമോ.?

"രൂപം പറയാനൊന്നും എനിക്കറിയില്ല സാറേ. കാണിച്ചു തന്നാൽ ആ ആളാണോന്ന് പറയാൻ പറ്റും." ജോയി ചേട്ടൻ ഒന്നാലോചിച്ച ശേഷം അരുണിനോടായി പറഞ്ഞു.

"എന്നാൽ ഞങ്ങൾ പിന്നെ വരാം ജോയിച്ചേട്ടാ. ചില അത്യാവശ്യ കാര്യങ്ങളുണ്ട്." ഗോകുൽ അയാളോട് പറഞ്ഞു.

ജോയിച്ചേട്ടൻ ഒന്ന് മൂളിയ ശേഷം അയാളുടെ കുടുസ് മുറിയിലേക്ക് കയറിപ്പോവുന്നത് അവരിരുവരും നോക്കി നിന്നു. "എന്താണ് അരുൺ അടുത്ത പ്ലാൻ." അരുണിനോടായി ഗോകുൽ ചോദിച്ചു.

"ഗോകുൽ ഇപ്പോൾ ഒമ്പത് മണി ആവാറായി. നീ രശ്മി പോകുന്ന വഴിയിലൂടെ ഒന്ന് പോയി നോക്ക്. ഞാൻ പ്രേമചന്ദ്രനെ ഒന്ന് കണ്ടിട്ട് വരാം."

"എന്താ ഇപ്പോൾ അങ്ങനെ ഒരു തോന്നൽ. കൂടുതലെന്തെങ്കിലും ചോദിക്കാനുണ്ടോ.?

"ഉണ്ട് ഗോകുൽ രശ്മിയും ചന്ദ്രികയും കോളേജിലേക്ക് നടന്നാണ് പോയിരുന്നത്. അപ്പോൾ തീർച്ചയായും അവരുടെ കൂടെ വേറെ കുട്ടികളും ഉണ്ടാവാനുളള സാധ്യതയുണ്ട് അതാരൊക്കെയാണ് എന്നൊന്നറിയണം. ഒരു പക്ഷേ അവരിൽ നിന്നാണെങ്കിലോ എന്തെങ്കിലും വീണ് കിട്ടുന്നത്." ഗോകുലിന്റെ മുഖത്തേക്ക് അരുൺ ചോദ്യഭാവത്തോടെ നോക്കി.

"അത് ഫോൺ ചെയ്ത് ചോദിച്ചാൽ മതിയാവില്ലെ അരുൺ. വെറുതെ അവടെ വരെ പോവണോ."

"അതാണ് നല്ലത് കാരണം നമ്മൾ രണ്ട് പേരും ഒരേ കാര്യത്തിന് നടക്കേണ്ടല്ലോ.? പിന്നെ നേരിട്ടു പോകുന്ന പോയി വന്നതിനു ശേഷം നമുക്ക് കാര്യങ്ങൾ വിശദമായി പറയാം." ഓഫീസിനകത്തേക്ക് കയറിക്കൊണ്ട് അരുൺ പറഞ്ഞു.

"ശരി അങ്ങനെയാവട്ടെ. എങ്കിൽ ഞാനിപ്പോൾ തന്നെ ഇറങ്ങുകയാണ്. നിനക്കേത് വണ്ടിയാണ് വേണ്ടത്."

"എനിക്ക് ബുള്ളറ്റ് മതി. നീ ബൊലേറോ കൊണ്ട് പൊയ്ക്കോളൂ." ഗോകുലിനോടായി

💬 Comments

View all comments